തീവ്ര ന്യൂനമർദ്ദം;5 ജില്ലകളില്‍ ശക്തമായ മഴ,എല്ലാ തീരദേശമേഖലകളിലും റെഡ് അലർട്ട്|Rain Alert; Intense Depression,Heavy Rain in 5 Districts, Red Alert Along All Coastal Areas
Kerala oi-Rakhi Published: Wednesday, August 19, 2026, 14:50 [IST] വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുകയാണെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും. തുടർന്ന് ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായിദുർബലപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മിതമായതോ നേരിയതോ ആയ മഴക്കാണ്…