Headlines

കുട്ടികൾ വേണ്ട, ഹൗസ് ഹസ്ബന്റാകാൻ ആ​ഗ്രഹം; 12 ലക്ഷം വരുമാനമുള്ള ഭാര്യയെ തേടി യുവാവ് | Buzz News


Last Updated:

ഭാര്യ ജോലിചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ താൻ മുഴുവൻ സമയവും വീട്ടുകാര്യങ്ങൾ നോക്കി കഴിയുമെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു

News18
News18

ജീവിതപങ്കാളിയെ തേടിയുള്ള യുവാവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ.  പരമ്പരാഗതമായി വിവാഹബന്ധത്തിലെ സ്ത്രീ-പുരുഷ ധാരണകളെയും സാമ്പത്തിക ഉത്തരവാദിത്തങ്ങളെയും കുറിച്ച് പുതിയ ചർച്ചയ്ക്ക് വഴിതുറക്കുന്നതാണ് യുവാവിന്റെ വിവാഹസങ്കൽപ്പം. ഭാര്യ ജോലിചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ താൻ മുഴുവൻ സമയവും വീട്ടുകാര്യങ്ങൾ നോക്കി കഴിയുമെന്ന് യുവാവ് പോസ്റ്റിൽ പറയുന്നു. പ്രതിവർഷം 12 ലക്ഷം രൂപ വരുമാനമുള്ള ഭാര്യയെയാണ് യുവാവ് തേടുന്നത്. റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

പരമ്പരാഗതമായി സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുകയും പുരുഷന്മാർ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിക്ക്  വ്യത്യസ്തമായ ജീവിതരീതിയാണ് ഇയാൾ മുന്നോട്ടുവയ്ക്കുന്നത്. ‘കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഭാര്യയെ തേടുന്നു’ എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്.

ഇന്ത്യയിൽ എവിടെയായിരുന്നാലും സ്വന്തം ഇഷ്ടപ്രകാരം ജോലിയോ കരിയറോ ബിസിനസോ തിരഞ്ഞെടുക്കാൻ താൽപര്യമുള്ള സ്ത്രീയെയാണ് താൻ അന്വേഷിക്കുന്നതെന്ന് യുവാവ് കുറിച്ചു. അതേസമയം, കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും താൻ ഏറ്റെടുക്കുമെന്നും തനിക്ക് കുഞ്ഞുങ്ങൾ വേണ്ടെന്നും കുറിപ്പിൽ പറയുന്നു.

പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രമലക്കൽ തുടങ്ങി വീട്ടിലെ എല്ലാ ജോലികളും സന്തോഷത്തോടെ ഏറ്റെടുക്കാൻ തയ്യാറാണെന്നും മുഴുവൻ സമയവും വീട്ടുജോലിക്കാരനായി കഴിയാനാണ് ആഗ്രഹമെന്നും യുവാവ് കുറിപ്പിൽ പറയുന്നു.

യുവാവിന്റെ നിലപാടിനെ ചിലർ പിന്തുണച്ചപ്പോൾ മറ്റു ചിലർ ബന്ധത്തിലെ സാമ്പത്തികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചോദ്യങ്ങളുയർത്തി. വ്യത്യസ്ത ചിന്താഗതിയിലുള്ള യുവാവിന്റെ ആഗ്രഹത്തെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *