Headlines

ലക്ഷ്മി പ്രിയ കുരുങ്ങുമോ? ഹൈക്കോടതി തീരുമാനം വരുന്നു, ‘നടിയുടെ പരാതി ഗൗരവമുള്ളത്’ | Will Lakshmi Priya Land In Trouble? Kerala High Court Decision On Monday; Ansiba Complaint Is Serious


Kerala

oi-Ashif N

നടി ലക്ഷ്മി പ്രിയക്കെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുമോ? പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പാലാരിവട്ടം പോലീസ് കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ കഴമ്പില്ല എന്നാണ് പോലീസ് നിലപാട്. ഇതിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ അന്‍സിബ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് നിലപാട് കോടതി തള്ളിയിരുന്നില്ല.

മജിസ്‌ട്രേറ്റ് കോടതിയില്‍ അനുകൂല നിലപാട് ഇല്ലെന്ന് മനസിലാക്കിയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണ് എന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. തന്നെ വളരെ മോശക്കാരിയാക്കി ചിത്രീകരിച്ചു എന്നും കേസെടുത്ത് അന്വേഷിക്കമമെന്നുമുള്ള അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

lakshmi priya actress ansiba hassan case

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ വളരെ മോശമാക്കി ലക്ഷ്മി പ്രിയ ചിത്രീകരിച്ചു എന്നാണ് അന്‍സിബയുടെ പരാതി. ലക്ഷ്മി പ്രിയ, യുട്യൂബ് ചാനല്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി. എന്നാല്‍ അപകീര്‍ത്തി കേസിന് അപ്പുറം കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു പോലീസ്.

അന്‍സിബയും ലക്ഷ്മി പ്രിയയും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ലക്ഷ്മി പ്രിയ യുട്യൂബ് ചാനലിന് അഭിമുഖം നല്‍കിയതും അന്‍സിബയെ കുറിച്ച് പരാതിക്ക് കാരണമായ രീതിയില്‍ സംസാരിച്ചതും. ലക്ഷ്മി പ്രിയ നേരത്തെ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ അന്‍സിബക്കെതിരെ പരാതി നല്‍കിയിരുന്നു. ശേഷം സ്‌റ്റേഷനില്‍ വിളിപ്പിച്ച് മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് അന്‍സിബ ആരോപിച്ചിരുന്നു.

അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. പോലീസ് തന്നെ കൊണ്ട് മാപ്പ് എഴുതിപ്പിച്ചു എന്ന് അന്‍സിബ പറയുന്നു. പോലീസിനെയും ലക്ഷ്മി പ്രിയയെയും എതിര്‍കക്ഷികളാക്കി അന്‍സിബ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിലും കേസെടുക്കാന്‍ പോലീസ് വിമുഖത കാണിച്ചത് വാര്‍ത്തയായി.

അന്‍സിബ നല്‍കിയ മറ്റൊരു പരാതി നടന്‍ ടിനി ടോമിനെതിരെയാണ്. മതപരമായി അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുന്നുണ്ട്. ടിനി ടോം ജാമ്യത്തിലാണ്. താര സംഘടനയായ അമ്മയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ക്ക് ചിലരുടെ പ്രവര്‍ത്തനം ഇടയാക്കുന്നു എന്ന് മാല പാര്‍വതി, ഉഷ ഹസീന, മായ വിശ്വനാഥ് ഉള്‍പ്പെടെയുള്ള നടിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചതും ഇതേ പശ്ചാത്തലത്തിലാണ്. അന്‍സിബയുടെ ഹര്‍ജിയില്‍ തിങ്കളാഴ്ച ഹൈക്കോടതി എടുക്കുന്ന തീരുമാനം ലക്ഷ്മി പ്രിയക്ക് നിര്‍ണായകമാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *