Headlines

28 കാരൻ്റെ മുഖം പൂച്ചയുടേതു പോലെ ; തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം അപൂർവ രോ​ഗാവസ്ഥ | Buzz News


Last Updated:

കണ്ണുകളുടെ ആകൃതിയിൽ മാറ്റം വരുന്നതിനൊപ്പം കൃഷ്ണമണികൾ വലുതായും തോന്നും

News18
News18

മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പിന്നാലെ 28 കാരന് അപൂർവ രോ​ഗാവസ്ഥ. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിന്റെ മുഖത്ത് പൂച്ചയുടെ സവിശേഷതകൾ പ്രത്യേക്ഷപ്പെട്ടു. കാൾ എന്ന യുവാവിനാണ് അപൂർവ രോ​ഗം ബാധിച്ചത്. പൂച്ചയ്ക്ക് സമാനമായ കണ്ണുകളും വലിയ കൃഷ്ണമണിയും രോമങ്ങളോട് സാമ്യമുള്ള അടയാളങ്ങളുമാണ് കാണുന്നത്.

പ്രോസോപോമെറ്റമോർഫോപ്സിയ (Prosopometamorphopsia – PMO) എന്ന അപൂർവ അവസ്ഥയാണ് കാളിനെ ബാധിച്ചിരിക്കുന്നത്. മനുഷ്യരുടെ മുഖങ്ങൾ വികലമായോ വ്യത്യസ്ത രൂപങ്ങളിലോ കാണപ്പെടുന്ന അവസ്ഥയാണിത്. തലച്ചോറിന്റെ വലതുഭാഗത്തെ പോസ്റ്റീരിയർ ടെംപറൽ ലോബിൽ ഉണ്ടായിരുന്ന ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (AVM) നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെയാണ് കാളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. തലച്ചോറിലെ ഈ ഭാഗം മുഖങ്ങൾ തിരിച്ചറിയുന്നതിലും അവയെ മനസിലാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

മനുഷ്യരുടെ കണ്ണുകൾ പൂച്ചകളുടേതിന് സമാനമായി കാണപ്പെടുന്നതാണ് പ്രധാനം അവസ്ഥ. കണ്ണുകളുടെ ആകൃതിയിൽ മാറ്റം വരുന്നതിനൊപ്പം കൃഷ്ണമണികൾ വലുതായും തോന്നും. മുഖത്തെ നിറവ്യത്യാസങ്ങളും ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും പൂച്ചയുടെ ശരീരത്തിലെ രോമങ്ങളോട് സാമ്യമുള്ള പാടുകളായി മാറാറുണ്ട്.

മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന അവസ്ഥ ചിലപ്പോൾ ഒരു ദിവസം മുഴുവനും തുടരും. ഇത് കാളിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

കാഴ്ചാവ്യതിയാനങ്ങൾ ഉണ്ടാകുന്നത് കാളിന് ഇഷ്ടമല്ലെങ്കിലും അവയുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ അദ്ദേഹം പഠിച്ചു. PMO ബാധിച്ചവർക്ക് സാമൂഹിക ഇടപെടലുകൾ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കാം. മറ്റുള്ളവർ തങ്ങളുടെ അനുഭവങ്ങൾ വിശ്വസിക്കില്ലെന്നോ മാനസികാരോഗ്യ പ്രശ്നങ്ങളായി തെറ്റിദ്ധരിക്കുമെന്നോ ഭയന്ന് പലരും ഇക്കാര്യം തുറന്നുപറയാറില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *