Headlines

വിഡി സതീശന്‍ ഉള്ളുകൊണ്ട് ബിജെപി; ശ്രമിക്കുന്നത് അവരെ തൃപ്തിപ്പെടുത്താന്‍, തുറന്നടിച്ച് ടികെ ഹംസ | VD Satheesan Is BJP Sympathizer And Trying To Appease Them; TK Hamza On Kanthapuram Controversy


Kerala

oi-Ashif N

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കാന്തപുരത്തിന്റെ വാക്കുകളോട് യോജിക്കുന്നില്ല. അതൊന്നും ഈ നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളല്ല. കോണ്‍ഗ്രസിന് ഇതിനോട് യോജിപ്പില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇസ്ലാമിക ചരിത്രത്തില്‍ വനിതകള്‍ പ്രവര്‍ത്തിച്ച രീതിയും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. പ്രവാചകന്റെ പത്‌നി ഖദീജ വലിയ വ്യാപാരി ആയിരുന്നു എന്നും മറ്റൊരു ഭാര്യ ആയിഷ യുദ്ധത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് സിപിഎം നേതാവ് ടികെ ഹംസ വിഡി സതീശനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.

vd satheesan tk hamza kanthapuram

സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതിന് എതിരെ ആയിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ്, സിപിഎം, ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ കാന്തപുരത്തെ തള്ളാതെയും ചിലര്‍ പിന്തുണച്ചുമാണ് സംസാരിച്ചത്. മതകാര്യമാണ് അദ്ദേഹം പറഞ്ഞത്, സ്ത്രീ സുരക്ഷയാണ് ഉദ്ദേശിച്ചത് എന്നെല്ലാമായിരുന്നു മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുടെ പ്രതികരണം.

മുസ്ലിം ലീഗ് തന്ത്രപൂര്‍വം വിഷയത്തില്‍ നിന്ന് വഴുതി പോകുന്നതിനിടെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. മുസ്ലിം സമുദായത്തോടുള്ള ഒരു മത നേതാവിന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി ഇത്രയും കടുത്ത സ്വരത്തില്‍ പറയേണ്ടതില്ലായിരുന്നു എന്നാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം വിരുദ്ധമാക്കി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട് എന്നും അവര്‍ അഭിപ്രായപ്പെടുന്നു. കാന്തപുരത്തെ എല്ലാ മുസ്ലിം സംഘടനകളും പിന്തുണച്ച സാഹചര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഎമ്മില്‍ നിന്ന് കെജി ജലീല്‍ കാന്തപുരത്തെ വിമര്‍ശിക്കാതെയാണ് പ്രതികരിച്ചത്. അതേസമയം, പികെ ശ്രീമതി, പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാന്തപുരത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിനിടെയാണ് സിപിഎം നേതാവ് ടികെ ഹംസ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. കാന്തപുരത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ബിജെപി കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് എന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

”മുഖ്യമന്ത്രി പിന്തുണയ്ക്കുന്ന ഗ്രൂപ്പ് അധികാരത്തില്‍ വന്നത് ആര്‍എസ്എസിന്റെ സഹായത്തോടെയാണ്. അവര് ഭരിക്കുന്ന കേന്ദ്രത്തിന്റെ പിന്തുണയോടെയാണ് വിഡി സതീശന്‍ ആ സ്ഥാനത്ത് ഇരിക്കുന്നത്. കോണ്‍ഗ്രസിലെ മിക്ക നേതാക്കളെയും അവഗണിച്ച് മുഖ്യമന്ത്രി വിലസുകയാണ്. അദ്ദേഹത്തിന്റെ മാനസികാവസ്ഥ നമുക്ക് യോജിച്ചതല്ല. കോണ്‍ഗ്രസിലെ പല നേതാക്കളും അത് അംഗീകരിക്കുന്നുമില്ല. ബിജെപിയെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന എല്ലാ അവസരവും സതീശന്‍ ഉപയോഗിക്കും. അതിന് കാന്തപുരം എന്നല്ല, ഏത് പുരാണെങ്കിലും ശരി. ബിജെപിയെ തൃപ്തിപ്പെടുത്തല്‍ മാത്രമാണ് ഉദ്ദേശം. സതീശന്‍ ഉള്ളുകൊണ്ട് ബിജെപിയാണ്”- ടികെ ഹംസ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *