കൊച്ചി മെട്രോ പിങ്ക് ലൈൻ തുറന്നാൽ 8 ട്രെയിനുകൾ കൂടി വേണ്ടിവരുമെന്ന് ബെഹ്റ; തടസമായി ഫണ്ടിലെ കുറവ് | 8 Additional Trains Will Be Needed Once The Kochi Metro Pink Line Opens; Fund Shortage Poses A Hurdle
Kerala oi-Nidhin Illikkambath Updated: Sunday, August 23, 2026, 11:28 [IST] കൊച്ചി: പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ കൊച്ചി മെട്രോയിൽ കൂടുതൽ ട്രെയിനുകൾ ആവശ്യമായി വരുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. നിലവിലുള്ള സർവീസുകൾ കൃത്യമായ ഇടവേളകളിൽ നടത്താനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കാനും എട്ട് ട്രെയിനുകൾ കൂടി വാങ്ങേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. എട്ട് ട്രെയിനുകൾ കൂടി എത്തിയാൽ കൊച്ചി മെട്രോയുടെ ആകെ ട്രെയിൻ എണ്ണം 33 ആയി ഉയരും. എന്നാൽ സാമ്പത്തിക പരിമിതികൾ കാരണം…