India
oi-Rakhi
ഇത്തവണ ഓണത്തിന് നാട്ടിലെത്താൻ സാധിച്ചില്ലേ? ആശങ്ക വേണ്ട, നല്ല ഒന്നാന്തരം സദ്യ തന്നെ ഇലയിട്ട് ഉണ്ണാം. ഇലയിട്ട് രുചികരമായ കറികളും പായസവുമെല്ലാം ചേർത്ത് കിടിലൻ സദ്യയാണ് മലയാളികൾക്കായി ബെംഗളൂരിലെ വിവിധ റെസ്റ്റോറൻ്റുകൾ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലേക്ക് നേരിട്ട് പോയി കഴിക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട, വീട്ടിലേക്കോ ഓഫീസിലേക്കോ അങ്ങനെ എവിടേക്ക് വേണമെങ്കിലും ഓഡർ ചെയ്ത് കഴിക്കാനുള്ള ഓപ്ഷനും റെസ്റ്റോറൻ്റുകൾ നൽകുന്നുണ്ട്. അപ്പോൾ ഏതൊക്കെ ഹോട്ടലിലാണ് സദ്യ ലഭിക്കുകയെന്ന് വിശദമായി നോക്കിയാലോ?
കൽപനെ (ഇന്ദിര നഗർ, ജെപി നഗർ)
കാളൻ, ഓലൻ, കൂട്ടുകറി, എരിശേരി മെഴുക്കുപുരട്ടി , പരിപ്പ് പ്രഥമൻ, പാലടപ്പായസം തുടങ്ങി 27 വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 979 രൂപയാണ് സദ്യയ്ക്ക്. തിരുവോണ ദിനത്തിൽ ഉച്ചയ്ക്കും രാത്രിയും സദ്യ ലഭിക്കും . ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9380667830
ജെപി നഗറിലെ അഞ്ജൂസ് കഫെ
രംഗ ശങ്ക തീയറ്ററിനുള്ളിലാണ് ഈ കഫേ. പാലട പായസം ഉൾപ്പെടുത്തിയുള്ള സദ്യയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. 1500 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 30 ന് 12 നും 1.30 നും ഇടയിലായിരിക്കും സദ്യ ലഭിക്കുക.

ഇന്ദിരാ നഗറിലെ സാൾട്ട് മാംഗോ ട്രീ
കുത്തര ചോറും അവിയലും തോരനും പായസവുമെല്ലാം കൂട്ടിയുള്ള സദ്യയാണ് ഇവിടെ നിന്ന് നൽകുന്നത്. സദ്യ ഓഡർ ചെയ്യാനാകില്ലെങ്കിലും പായസം ഓഡർ ചെയ്യാം. ഓഗസ്റ്റ് 30 വരെ ഇവിടെ നിന്ന് സദ്യ ഉണ്ണാം. രാവിലെ 11.30 മുതൽ വൈകീട്ട് 4.30 വരെ സദ്യ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9686365602
കപ്പ ചക്ക കാന്താരി (കൊറമംഗല)
അട പ്രഥമനും പാലട പായവും ചേർത്താണ് സദ്യ. ഭക്ഷണം ഓഡർ ചെയ്യാനും സാധിക്കും. 1980 രൂപയാണ് ഒരാൾക്കുള്ള നിരക്ക് ഉത്രാടത്തിനും തിരുവോണത്തിനും സദ്യ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 06364671010
യെലഹങ്കയിലെ ആക്രാന്തം കിച്ചണ്
30 വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1575 രൂപയാണ് നിരക്ക്. ഓണത്തിന് ഉച്ചയ്ക്ക് 12.30 മുതൽ ഇവിടെ സദ്യ വിളമ്പി തുടങ്ങും. ബുക്ക് ചെയ്യുന്നതിന് 08050541082 എന്ന നമ്പറിൽ ബന്ധപ്പെടാം.
കാരവല്ലി റെസ്റ്റോറൻ്റ്
തിരുവോണ ദിവസമാണ് ഇവിടെ ഓണ സദ്യ ലഭിക്കും. ഉച്ചയ്ക്ക് 11.30 മുതൽ വൈകീട്ട് 3.30 വരെ സദ്യ കിട്ടും. ഡൈൻ ഇൻ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 2,850 രൂപയാണ് നിരക്ക്. ടേക്ക് എവേയ്ക്ക് 3,250.
ബ്രിഗേഡ് ഗേറ്റ്വേയിലുള്ള ഷെറാട്ടൺ ഗ്രാന്റ് റെസ്റ്റോറൻ്റ്. പരമ്പരാഗത ശൈലിയിലുള്ള സദ്യ ലഭിക്കും ഒരാൾക്ക് 3,299 രൂപയാണ് നിരക്ക്.
കൊറാക്കിൾ ബൈ ഷെഫ് ട്രീസ ഫ്രാൻസിസിൽ വെജ് സദ്യയും നോണ് വെജ് സദ്യയും ലഭ്യമായിരിക്കും. വെജിറ്റേറിയൻ സദ്യയ്ക്ക് 1,900 രൂപയും നോൺ-വെജ് സദ്യയ്ക്ക് 2,500 രൂപയുമാണ് നിരക്ക്.
മലബാർ മെസ് ആണ് കുറഞ്ഞ നിരക്കിൽ സദ്യ ലഭ്യമാക്കുന്ന ഒരു റെസ്റ്റോറൻ്റ്. സ്വന്തം പാത്രങ്ങളുമായി പോയാൽ 250 രൂപയ്ക്ക് സദ്യ വാങ്ങാം. ഇനി ഹോട്ടൽ പാക്കേജ് ആണെങ്കിൽ 300 രൂപ നൽകിയാൽ മതി.
ആറ്റുതീരം റെസ്റ്റോറൻ്റിൽ നിന്നും 18 കറികൾ കൂട്ടിയുള്ള മിനി സദ്യ ലഭിക്കും.
മിനി ഓണസദ്യയ്ക്ക് 244 – 294 രൂപയാണ് വരുന്നത്. 26 കൂട്ടം വിഭവങ്ങളുള്ള ഗ്രാൻഡ് ഓണസദ്യയ്ക്ക് 300 – 349 രൂപ നൽകിയാൽ മതി. ഡൈൻ-ഇൻ സർവ്വീസും ടേക്ക് എവേ സർവ്വീസും ലഭിക്കും.
എച്ച്ആർബിആർ ലേ ഔട്ടിലുള്ള
നമ്പർ 10 ഫോർട്ട് കൊച്ചിൻ റെസ്റ്റോറൻ്റിൽ ഓഗസ്റ്റ് 25 മുതൽ 30 വരെ സദ്യ ലഭിക്കും. 35-ലധികം വിഭവങ്ങളുള്ള സദ്യയാണ് ഇവിടെ വിളമ്പുന്നത്.