Headlines

ഓണത്തിന് മുന്‍പെ ഇവര്‍ പണക്കാരാകും.. ഷോപ്പിംഗില്‍ ബംപര്‍ സമ്മാനം ഉറപ്പ്; ഈ രാശിക്കാരാണോ? | Onam 2026: These Three Zodiac Signs Will Get Huge Amount Of Money And Gold Before Thiruvonam, Details Inside


Astrology

oi-Jithin TP

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കുന്നു എന്നാണ് വിശ്വാസം. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകത്തിന്റെ പിന്‍ബലത്തിലാണ് ഇത് നിര്‍ണയിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.

Onam 2026

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം ഇത് മറ്റ് രാശിക്കാരുടെ ജീവിതത്തില്‍ വിപരീത അര്‍ത്ഥത്തിലായിരിക്കും സ്വാധീനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഇന്ന് ഗ്രഹനിലയിലും പഞ്ചാംഗത്തിലും സവിശേഷമായ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ചന്ദ്രന്റെ രാശിമാറ്റം, ഏകാദശി തിഥി എന്നിവ സവിശേഷമാണ്. ഇത് ചില രാശിക്കാര്‍ക്ക് ഓണത്തിന് മുന്‍പ് സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നത്. ധനകാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യാനും കുടുംബാംഗങ്ങളുമായി തുറന്നു സംസാരിക്കാനും ഈ സമയം ഏറെ അനുയോജ്യമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി നേട്ടമുണ്ടാകാന്‍ പോകുന്നത് എന്ന് നോക്കാം…

തുലാം

തുലാം രാശിക്കാര്‍ക്ക് ചന്ദ്രന്റെ രാശിമാറ്റവും ഏകാദശി തിഥിയും ഒന്നിച്ച് വരുന്നത് നേട്ടമാകും. അളവറ്റ ധനം നിങ്ങളുടെ കൈയിലെത്തും. ഓണം ഷോപ്പിംഗിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ ബംപര്‍ സമ്മാനം തന്നെ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

വൃശ്ചികം

ചന്ദ്രന്റെ രാശിമാറ്റവും ഏകാദശി തിഥിയും ഒന്നിച്ച് വരുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കാന്‍ സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തുന്നതോടെ സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. പെട്ടെന്ന് പണക്കാരാനാകാനും സാധ്യത കാണുന്നു.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ചന്ദ്രന്റെ രാശിമാറ്റവും ഏകാദശി തിഥിയും ഒന്നിച്ച് വരുന്നത് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കൃഷി, വ്യാപാരം എന്നീ മേഖലകളിലുള്ളവര്‍ക്ക് വലിയ ലാഭം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെയും സമ്മതത്തോടെയും വിവാഹം നടക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *