വാരഫലം: ബിസിനസ്സിൽ അപൂർവ്വ നേട്ടങ്ങൾ, പുതിയ വാഹനം വാങ്ങും, സർവ്വീസിൽ സ്ഥാനക്കയറ്റം ലഭിക്കും| Weekly Horoscope: Rare gains in business, purchase of a new vehicle, and a promotion at work.
Astrology oi-Sajitha Gopie Published: Saturday, August 22, 2026, 17:08 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4))ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികസമൃദ്ധി കൈവരും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിതമായിത്തീരും. സ്ത്രീകള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വളരെവേഗം സാധ്യമാകും. ആഗ്രഹിക്കുന്ന വിധം ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. പുതിയവാഹനം വാങ്ങും. നൂതന വസ്ത്രാഭരണങ്ങള്‍ കൈവശം വന്നുചേരും. സര്‍വ്വാഭീഷ്ടസിദ്ധിക്കായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റു മതസ്ഥര്‍, ഉപബോധമനശ്ശക്തിയെ ഏകീകരിച്ച് ഉദ്ദിഷ്ടസിദ്ധിനേടുന്നതിന് രാജയോഗധ്യാനം ശീലിക്കുക….