Headlines

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍, വിവിധ കാരറ്റ് പവന്‍ വില | Gold Rate Today Sharply Fall In Kerala; Pavan Price Is 113520, If Consumer Purchase Gold Details Here


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1360 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും നേരിയ കുറവ് പ്രകടമാണ്. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം നടത്തി. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലാണുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള പോരിന് അല്‍പ്പം ശമനം വന്നു. എന്നാല്‍ ട്രംപ് ഭീഷണി തുടരുന്നുണ്ട്.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് തീരുമാനിക്കുന്നതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റം വരും. ഇന്ത്യയില്‍ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് കുറച്ചാലും സ്വര്‍ണവില കുറയും. വന്‍തോതില്‍ ഇടിഞ്ഞ് ഒരു പവന് ഒരു ലക്ഷത്തിന് താഴേക്ക് വരുമെന്ന് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ വകയില്ല. പകരം ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യുക.

gold price kerala september5

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 14190, പവന്‍ വില 113520
18 കാരറ്റ് ഗ്രാം വില 11655, പവന്‍ വില 93240
14 കാരറ്റ് ഗ്രാം വില 9080, പവന്‍ വില 72640
9 കാരറ്റ് ഗ്രാം വില 5855, പവന്‍ വില 46840.

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 170 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കിലാണ് കേരളത്തിലെ വ്യാപാരം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.23 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യ കിട്ടും.

വില കുറയുന്ന വേളയില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. വാങ്ങുന്ന വേളയില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതി മിക്ക ജ്വല്ലറികളിലുമുണ്ട്. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ചില ജ്വല്ലറികള്‍ പണിക്കൂലിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വാങ്ങുന്ന ആഭരണം ഹാള്‍മാര്‍ക്കിങ് ചെയ്തതാണോ എന്ന് ഉപഭോക്താവ് ഉറപ്പ് വരുത്തണം. ഭാവിയില്‍ ഈ സ്വര്‍ണം തിരിച്ചുവില്‍ക്കുന്ന വേളയില്‍ അത് ഗുണം ചെയ്യും.



Source link

Leave a Reply

Your email address will not be published. Required fields are marked *