Headlines

‘കേവലം ഒരു ട്രോൾ കണ്ടന്റായി മാത്രം കണ്ടു തള്ളിക്കളയരുത്’;രമ്യ ഹരിദാസ് വിഷയത്തിൽ എഎ റഹീം |”Do not dismiss it merely as troll content”: AA Rahim on the Ramya Haridas issue.


Kerala

oi-Rakhi

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി വെറുമൊരു ട്രോൾ മാത്രമായി തള്ളിക്കളയരുതെന്ന് എഎ റഹീം എംഎൽഎ.രു ജനപ്രതിനിധി സ്വന്തം പരിധികൾ ലംഘിച്ച് അക്രമാസക്തയാകുന്നതും സഹപ്രവർത്തകരെപ്പോലും കൈയ്യേറ്റം ചെയ്യാൻ മുതിരുന്നതും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾക്ക് തീർത്തും നിരക്കാത്തതും അപലപനീയവുമാണ്. കോൺഗ്രസ്സ് ഉത്തരം പറയേണ്ട രാഷ്ട്രീയ പ്രശ്നങ്ങൾ ഈ വിഷയത്തിലുണ്ടെന്നും ആവശ്യമായ നിയമ നടപടികൾ ഒട്ടും വൈകരുതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

r3-103

‘ കേവലം ഒരു ട്രോൾ കണ്ടന്റായി മാത്രം കണ്ടു തള്ളിക്കളയേണ്ട ഒന്നല്ല ചിറയിൻകീഴിൽ നടന്നത്.

1)​ഒരു ജനപ്രതിനിധി സ്വന്തം പരിധികൾ ലംഘിച്ച് അക്രമാസക്തയാകുന്നതും സഹപ്രവർത്തകരെപ്പോലും കൈയ്യേറ്റം ചെയ്യാൻ മുതിരുന്നതും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾക്ക് തീർത്തും നിരക്കാത്തതും അപലപനീയവുമാണ്.ഇതിൽ എം എൽ എ യ്‌ക്കെതിരെ എന്ത് നിയമ നടപടിയാണ് ഈ മണിക്കൂർ വരെ സ്വീകരിച്ചത്?
2)​ഇങ്ങനെ അക്രമാസക്തമാകാൻ പാകത്തിൽ പരിധി വിട്ട എന്തെങ്കിലും പെരുമാറ്റം,തല്ല് കിട്ടിയ ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭാഗത്തു നിന്നോ മറ്റേതെങ്കിലും കോൺഗ്രസ്സ് പ്രവർത്തകരുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടുണ്ടോ? എങ്കിൽ അത് അതീവ ഗൗരവം ആണ്.
ഒരു വനിതാ എം എൽ എക്ക് ദുരനുഭവം ഉണ്ടാകുന്ന വിധം കേരളത്തിൽ സ്ഥിതി ഗതികൾ എത്തിയോ?

3)​ഔദ്യോഗിക യോഗങ്ങളിൽ മറ്റൊരാൾ

എം എൽ യ്ക്കൊപ്പം പങ്കെടുക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം എന്നാണ് വാർത്ത.ഈ വാർത്ത ശരിയാണെങ്കിൽ അതും അതീവ ഗുരുതരമായ കാര്യമാണ്.എങ്ങനെയാണ് അങ്ങനെ ഒരാൾക്ക് നിയമ വിരുദ്ധമായി ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത്.?
അത്തരം നടപടി അങ്ങേയറ്റം നിയമ വിരുദ്ധവുമാണ്.സർക്കാർ കാര്യങ്ങളിൽ എന്തും നടക്കും,ആർക്കും യോഗങ്ങളിൽ കയറിയിരിക്കാം എന്ന നില കേരളത്തിൽ ഉണ്ടായിരിക്കുന്നോ?

അതായത്, ട്രോൾ കണ്ടന്റ് അല്ല ഇത്, ഗൗരവം ഉള്ള ,കോൺഗ്രസ്സ് ഉത്തരം പറയേണ്ട രാഷ്ട്രീയ പ്രശ്നങ്ങൾ ഇതിലുണ്ട്. ആവശ്യമായ നിയമ നടപടികൾ ഒട്ടും വൈകുകയും ചെയ്യരുത്. എന്തായാലും നമ്മുടെ സംസ്ഥാനത്തിന് പരിചയമില്ലാതിരുന്ന കാഴ്ചകളാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്.മുൻപൊക്കെ ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വീഡിയോ ദൃശ്യങ്ങളിൽ കണ്ടു വന്നിരുന്ന കാഴ്ചകളെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചിറയിൻകീഴിൽ നിന്നുള്ള ഈ വൈറൽ ദൃശ്യങ്ങൾ.



Source link

Leave a Reply

Your email address will not be published. Required fields are marked *