TG Ravi | 17-ാം വയസിൽ പരിചയപ്പെട്ട 12കാരി; സഹോദരഭാര്യയുടെ സഹോദരി ടി.ജി. രവിയുടെ ഭാര്യയായി |
പ്രമുഖ വില്ലൻ: മലയാള സിനിമയിൽ വില്ലന്മാരുടെ അതിപ്രസരമുണ്ടായിരുന്ന കാലത്തെ പ്രമുഖ പേരുകളിൽ ചിലരായിരുന്നു ടി.ജി. രവി (T.G. Ravi), ജോസ് പ്രകാശ്, ബാലൻ കെ. നായർ. ഇത്രകണ്ട് പുരോഗമനം കണ്ടിട്ടില്ലാത്ത കാലത്ത്, സിനിമയിലെ ഈ വില്ലന്മാരെ ജീവിതത്തിലും പേടിച്ചിരുന്ന സ്ത്രീ പ്രേക്ഷകരുണ്ടാകും. സ്ക്രീനിനു മുന്നിലും പിന്നിലും അവർ ഒരുപോലെയല്ല എന്ന സത്യം വളരെ കുറച്ചുപേർ മാത്രമേ മനസിലാക്കിയിട്ടുണ്ടാവൂ. അപ്പോഴും ടി.ജി. രവിയെന്ന (T.G. Ravi) വില്ലനെ ജീവിതത്തിൽ സ്നേഹിച്ചിരുന്ന പെൺകുട്ടിയുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ കൂടെയില്ലെങ്കിലും, ഒപ്പമുണ്ടായിരുന്ന നാളുകളിൽ…