Bus Strike in Kerala: Huge financial losses, fare hike demanded; private bus operators to go on an indefinite strike| വൻ സാമ്പത്തിക നഷ്ടം, ടിക്കറ്റ് നിരക്ക് കൂട്ടണം, സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്
Kerala oi-Sajitha Gopie Published: Tuesday, September 8, 2026, 19:28 [IST] തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ വന്‍ സാമ്പത്തിക നഷ്ടത്തിലായ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളുടെ തീരുമാനം. സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം. പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടണം എന്നുളള ആവശ്യത്തില്‍…