അത്തം പിറന്ന് പിന്നെ പത്താം നാൾ പൊന്നോണം, പൂവിളി ഉയരുന്നു; ആശംസകൾ നേരാം | Atham 2026: Malayalam Wishes Images Poster Quotes History Pookkalam Ideas
Kerala oi-Nidhin Illikkambath Published: Saturday, August 15, 2026, 8:44 [IST] ഓണം മലയാളികളുടെ വെറുമൊരു ആഘോഷം മാത്രമല്ല, സാംസ്‌കാരികവും സാമൂഹികവുമായ അടയാളപ്പെടുത്താൽ കൂടിയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലവും വിസ്‌മരിക്കാൻ കഴിയാത്തവിധം മനോഹരമാക്കാൻ മലയാളികൾ മറക്കാറില്ല. എന്നാൽ ഓണത്തിന്റെ വരവറിയിക്കുന്നത് പലപ്പോഴും അത്തമാണ്. തിരുവോണം എത്താറായെന്ന് മലയാളിയോട് വന്നുചൊല്ലുന്നത് അത്തമാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ ആരംഭമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക…