Headlines

ക്ലീൻ കേരളയിൽ ജോലി നേടാം, ഈ യോഗ്യതയുണ്ടോ? സർക്കാരിന് കീഴിൽ വേറേയും ഒഴിവുകൾ|Job at Clean Kerala, Have This Qualification? Other Government Vacancies Also Available.


Jobs

oi-Rakhi

സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ തസ്തികയിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയത്. രണ്ട് ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24 ആണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

അസിസ്റ്റന്റ് മാനേജർ

ആലപ്പുഴയിലും കോഴിക്കോടുമായി ഒരോ ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത. എഞ്ചിനീയറിങ് ബിരുദം, എംബിഎ, എം എസ് ഡബ്ല്യു, എം ടെക് എന്നിവയുള്ളവർക്ക് ഇന്റർവ്യൂവിന് 5 മാർക്ക് പ്രത്യേകമായി നൽകും.ബിരുദധാരികൾക്ക് 5 വർഷത്തെയും, ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷത്തെയും തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

job-3779

മാലിന്യസംസ്ക്കരണ മേഖല, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് 2 വർഷത്തെ പരിചയം മതിയാകും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപയാണ് ശമ്പളം. ടിഎയും ലഭിക്കും..

വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം,ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട വിലാസം:

മാനേജിങ് ഡയറക്ടർ
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്
TC-29/1732, സെക്കൻ്റ് ഫ്ലോർ
സ്റ്റേറ്റ് മുൻസിപ്പൽ ഹൌസ്
വഴുതക്കാട്, തിരുവനന്തപുരം-10
കൂടുതൽ വിവരങ്ങൾക്ക് https://cleankeralacompany.com/wp-content/uploads/2026/08/Assistant-Manager-Job.pdf

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിംഗ്) ടെക്‌നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്‌നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക്, പി.എസ്.സി. റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക നിയമനത്തിന് അഭിമുഖത്തിന് ക്ഷണിക്കുന്നു.

അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്നിഷ്യൻ ട്രേഡിൽ ഇ/ബി/ടി കാറ്റഗറിയിലും, ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്സ് / മാനുഫാക്ചറിംഗ് / പ്രൊഡക്ഷൻ / ഓട്ടോമൊബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും അല്ലെങ്കിൽ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ മുസ്ലിം കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്‌സ് / ആട്ടോമേഷൻ റോബോട്ടിക്സ് / ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. അല്ലെങ്കിൽ എൻ.എ.സിയും 3 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 17 ഉച്ചയ്ക്ക് 1.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2459255.



Source link

Leave a Reply

Your email address will not be published. Required fields are marked *