Headlines

അത്തം പിറന്ന് പിന്നെ പത്താം നാൾ പൊന്നോണം, പൂവിളി ഉയരുന്നു; ആശംസകൾ നേരാം | Atham 2026: Malayalam Wishes Images Poster Quotes History Pookkalam Ideas


Kerala

oi-Nidhin Illikkambath

ഓണം മലയാളികളുടെ വെറുമൊരു ആഘോഷം മാത്രമല്ല, സാംസ്‌കാരികവും സാമൂഹികവുമായ അടയാളപ്പെടുത്താൽ കൂടിയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലവും വിസ്‌മരിക്കാൻ കഴിയാത്തവിധം മനോഹരമാക്കാൻ മലയാളികൾ മറക്കാറില്ല. എന്നാൽ ഓണത്തിന്റെ വരവറിയിക്കുന്നത് പലപ്പോഴും അത്തമാണ്. തിരുവോണം എത്താറായെന്ന് മലയാളിയോട് വന്നുചൊല്ലുന്നത് അത്തമാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ ആരംഭമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക ആചാരങ്ങളും രീതികളും ഒക്കെ അനുഷ്‌ഠിക്കേണ്ടിയിരിക്കുന്നു. അതിനെ കുറിച്ചെല്ലാം മുന്നറിയിപ്പ് നൽകുന്നതും ഓണത്തിന് ശരിക്കും തുടക്കമാവുന്നതും അത്തത്തിനാണെന്ന് പറയാം. ഇക്കുറി ഓഗസ്‌റ്റ് 16 ഞായറാഴ്‌ചയാണ് അത്തത്തിന് തുടക്കമാവുന്നത്.

atham


സാധാരണയായി ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിവസം ആളുകള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവുള്ള കാര്യമാണ്. മാവേലിയെ ഭൂമിയില്‍ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയില്‍ അത്ത ചമയ ഘോഷയാത്ര ഈ ദിവസമാണ് നടക്കുക.

പ്രൗഢഗംഭീരമായ അത്തച്ചമയ ഘോഷയാത്ര കേരളത്തിന്റെ തനിമ വിളിച്ചോതുന്നതും സാംസ്‌കാരികമായ പൈതൃകം വരച്ചുകാട്ടുന്നതുമാണ്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും അത്തം നാളിനെ എല്ലാവരും നോക്കി കാണുന്നു.

അത്തപൂക്കളത്തിന്റെ പ്രത്യേകതകൾ

പൂക്കളത്തിന് തുടക്കമാവുന്നതും ഈ ദിനം മുതലാണ്. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നതാണ് പൊതുവെയുള്ള രീതി. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താന്‍ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഉണ്ടാവുക.

അത്തം ആശംസകൾ

അത്തപ്പൂക്കളത്തിന്റെ നിറങ്ങളും ഓണത്തിന്റെ സന്തോഷവും ഓരോ മനസിലും നിറയട്ടെ. സ്നേഹവും സമാധാനവും ഐശ്വര്യവും നിറഞ്ഞ നല്ലൊരു ഓണക്കാലത്തിന് തുടക്കമാകട്ടെ. ഏവർക്കും അത്തം ആശംസകൾ!

അത്തം പിറന്നു… ഓണം വരവായി…
പൂക്കളത്തിൽ ഓരോ പൂവും ചേരുന്നതുപോലെ നമ്മുടെ ജീവിതത്തിലും സന്തോഷവും സ്നേഹവും ഒരുമയും നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ!

പൂക്കളത്തിന്റെ സുഗന്ധവും ഓണക്കാലത്തിന്റെ നന്മയും വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ. ഈ അത്തം ദിനം നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും സമ്മാനിക്കട്ടെ. അത്തം ആശംസകൾ!

atham

പത്ത് ദിവസത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തം എത്തി. മഹാബലിയുടെ നാടിന്റെ സ്നേഹവും സമത്വവും സന്തോഷവും ഓരോ ജീവിതത്തിലും നിറയട്ടെ. സന്തോഷപൂർണമായ അത്തം ആശംസകൾ!

ഒരു പൂവിൽ തുടങ്ങി പത്താം നാളിൽ മനോഹരമായ പൂക്കളമായി വിരിയുന്ന ഓണം പോലെ, ജീവിതത്തിലെ ഓരോ ദിവസവും സന്തോഷത്തിന്റെ നിറങ്ങളാൽ മനോഹരമാകട്ടെ. ഏവർക്കും അത്തം ആശംസകൾ!

അത്തം ദിന സന്ദേശങ്ങൾ

സ്നേഹത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പത്ത് ദിനങ്ങൾക്ക് തുടക്കമാകട്ടെ.

അത്തപ്പൂക്കളത്തിലെ ഓരോ പൂവും സന്തോഷത്തിന്റെ പ്രതീകമാകട്ടെ. ഓണത്തിന്റെ നന്മയും സ്നേഹവും സമാധാനവും ഓരോ വീടുകളിലും നിറയട്ടെ.

പൂക്കളത്തിന്റെ വർണങ്ങൾ പോലെ ജീവിതവും വർണാഭമാകട്ടെ. ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ നല്ല നാളുകൾക്കായി അത്തം ദിനം വഴിയൊരുക്കട്ടെ.

മാവേലിയുടെ നല്ല നാടിന്റെ ഓർമ്മകളുമായി അത്തം വീണ്ടും എത്തി. ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന മനോഹരമായ ഓണക്കാലമാകട്ടെ ഇത്.

atham

അത്തം മുതൽ തിരുവോണം വരെ നീളുന്ന സന്തോഷത്തിന്റെ ദിനങ്ങൾക്കായി നമുക്ക് ഒരുമിച്ച് പൂക്കളം തീർക്കാം. മനസ്സുകളിൽ സ്നേഹവും വീടുകളിൽ ഐശ്വര്യവും നിറയട്ടെ



Source link

Leave a Reply

Your email address will not be published. Required fields are marked *