Headlines

‘ഫ്രീഡം ഹബ്ബ 2026’: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം, വിധാൻ സൗധ മെട്രോ സ്റ്റേഷനും അടച്ചിടും|Bengaluru to Face Traffic Restrictions Tomorrow for ‘Freedom Hub 2026’; Vidhana Soudha Metro Station to Remain Closed.


India

oi-Rakhi

വിധാന സൗധയിൽ സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഹബ്ബ 2026’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അംബേദ്കർ വീഥി രാവിലെ 11 മണി മുതൽ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. വിധാന സൗധ മെട്രോ സ്റ്റേഷനും രാവിലെ 10 മണി മുതൽ രാത്രി 9.30 വരെ അടച്ചിടും.

ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് വിധാൻ സൌധയക്ക് മുന്നിൽ പരിപാടി നടക്കുക. രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ക്യുആർ കോഡ് വഴിയായിരിക്കും പ്രവേശനം നിയന്ത്രിക്കുക. ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവു അറിയിച്ചു. വ്യത്യസ്തമായ കലാപരിപാടികൾ, കുട്ടികളുടെ പരിപാടികൾ, എക്സിബിഷൻ, സംഗീത പരിപാടികൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

vidahn1-1

ഇതിനോടകം 18,000 പേർ പരിപാടിക്ക് രജിസ്റ്റർ ചെയ്തതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. ഒരു ക്യുആർ കോഡ് വഴി ഒരാൾക്കാണ് പ്രവേശനം അനുവദിക്കുക. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം വിധാൻ സൌധയിലേക്ക് എത്തുന്നവർ നിർബന്ധമായും സാധുവായ തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണം.

ജിപിഒ സർക്കിൾ, കെആർ സർക്കിൾ, കബ്ബൺ പാർക്ക് (ഹൈക്കോടതി ഗേറ്റ്) എന്നീ വഴികളിലൂടെയായിരിക്കും പ്രവേശനവും പുറത്തുകടക്കലും അനുവദിക്കുക. മാത്രമല്ല വിധാൻ സൌധയിലേക്ക് പ്രവേശിക്കുന്നവർക്ക് കളർ കോഡ് ടാഗുകളും നൽകും.

ട്രാഫിക് നിയന്ത്രണം

അംബേദ്കർ വീധിയിലേക്ക് രാവിലെ 11 മുതൽ പ്രവേശനം അനുവദിക്കില്ല. അംബേദ്കർ റോഡിൽ നിന്നും കെആർ സർക്കിളിലേക്കുള്ള ഗതാഗതവും നിയന്ത്രിക്കും. ഷേഷാദ്രി റോഡിലൂടെ അംബേദ്കർ റോഡ് വഴി ശിവാജിനഗർ, വസന്തനഗർ ഭാഗങ്ങളിലേക്കും നിയന്ത്രണം ഏർപ്പെടുത്തും.

വിലെ 10 മുതൽ രാത്രി 9.30 വരെവിധാൻ സൌധ മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനവും നിർത്തിവെയ്ക്കും. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനോ സർ എം. വിശ്വേശ്വരയ്യ മെട്രോ സ്റ്റേഷനോ യാത്രക്കാർ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം വിധാൻ സൌധയിലെ പരിപാടിക്ക് ശേഷം മെട്രോ , ബസ് സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃ പറഞ്ഞു.

3000ത്തിലധികം സിവിൽ പോലീസ് ഉദ്യോഗസ്ഥരേയും കെഎസ്ആർപി പോലീസുകാരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൌരൻമാർക്കും പ്രത്യേക സൌകര്യങ്ങൾ ഏർപ്പെടുത്തും.പരിപാടിക്കായി വരുന്നവർ ബാഗുകൾ, ഭക്ഷണസാധനങ്ങൾ, ലഹരിവസ്തുക്കൾ, സിഗരറ്റ്, പ്രൊഫഷണൽ ക്യാമറകൾ, വീഡിയോ ക്യാമറകൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മൂർച്ചയുള്ള ആയുധങ്ങളോ വസ്തുക്കളോ , തീപ്പെട്ടി, ലൈറ്റർ, മറ്റ് കത്തുന്ന വസ്തുക്കൾ എന്നിവയും കൈയ്യിൽ കരുതരുത്.



Source link

Leave a Reply

Your email address will not be published. Required fields are marked *