സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു; അഡ്വാന്‍സ് 20000 രൂപ, 17 മുതല്‍ വിതരണം | Onam Bonus And Salary Advance Announced In Kerala; Here Is How Much Get As Bonus and Advance
Kerala oi-Ashif N Updated: Saturday, August 15, 2026, 10:41 [IST] ഓണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. ഇത്തവണ ഓണം ബോണസ് ഉണ്ടായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് ആയി 20000 രൂപ അനുവദിക്കുകയും ചെയ്യും. ഇതിന്റെ വിതരണം ഈ മാസം 17 മുതല്‍ ആരംഭിക്കും. 4500 രൂപയാണ് ഓണം ബോണസ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകന്‍, എയ്ഡജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ബോണസുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്,…