ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്? പ്രമുഖരെ മാറ്റിയേക്കും, വന്‍ അഴിച്ചുപണി വരുന്നു | Dharmendra Pradhan To Return To Cabinet? Key Figures May Be Replaced; Major Reshuffle Coming
India oi-Ashif N Updated: Wednesday, August 19, 2026, 18:56 [IST] ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി വരുന്നു എന്ന് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും. സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് ടിവി9 മറാത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാര്‍ക്ക് സ്ഥാന ചലനത്തിന് സാധ്യതയുണ്ട്. ഒരു മാസത്തിനകം…