Headlines

FIA Sets Guinness World Record with 1,383-Flag Tribute in New Jersey| 1383 പതാകകൾ കൊണ്ട് ആദരം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്


Partner Content

oi-Sajitha Gopie

ന്യൂജേഴ്സി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA NY-NJ-CT-NE), ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സോഹോ കോർപ്പറേഷന്റെയും സഹകരണത്തോടെ ഏറ്റവും കൂടുതൽ പതാകകൾ കൊണ്ട് അക്കം നിർമ്മിച്ചതിനുളള പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.

ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം ന്യൂജേഴ്സിയിലെ പാർസിപ്പാനിയിലുള്ള വെറ്ററൻസ് മെമ്മോറിയൽ പാർക്കിലായിരുന്നു ഈ റെക്കോർഡ് പ്രകടനം. 1383 അമേരിക്കൻ പതാകകൾ കൊടിമരങ്ങളിൽ ക്രമീകരിച്ച് വലിയ ‘250’ എന്ന അക്കം ഉണ്ടാക്കുകയും അതിനു ചുറ്റും ഇന്ത്യൻ ത്രിവർണ്ണ പതാകകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെയും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിന്റെയും പ്രതീകമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക സർട്ടിഫിക്കറ്റ് സംഘാടകർക്ക് കൈമാറി.

“ഈ ഗിന്നസ് റെക്കോർഡ് നേട്ടം ഞങ്ങളുടെ സമൂഹത്തിന്റെ തളരാത്ത അർപ്പണബോധത്തിന്റെയും സ്വന്തം പാരമ്പര്യത്തിലുള്ള അഭിമാനത്തിന്റെയും തെളിവാണ്. ഈ ചരിത്രപരമായ നാഴികക്കല്ല് നമ്മുടെ പാരമ്പര്യത്തെ ആദരിക്കുകയും ഒരു പൊതുലക്ഷ്യത്തോടെ ഒന്നിച്ചുനിൽക്കുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാണിച്ചുതരികയും ചെയ്യുന്നു”, എഫ്ഐഎ ചെയർമാൻ അങ്കുർ വൈദ്യ പറഞ്ഞു.

FIA

“ഇന്ത്യ-യു.എസ് തന്ത്രപ്രധാന സൗഹൃദത്തിന്റെ ഊഷ്മളമായ പ്രതിഫലനമാണ് ഈ നേട്ടം. ഒപ്പം ഇരു ജനാധിപത്യ രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനുള്ള ഒരു ആദരം കൂടിയാണിത്,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലായ അംബാസഡർ ബിനയ ശ്രീകാന്ത പ്രധാൻ പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച പാർസിപ്പാനി മേയർ പുൾകിത് ദേശായി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയപരമായ സാമ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു: “ഇന്ത്യയും അമേരിക്കയും പങ്കുവെക്കുന്നത് ഒരേയൊരു അടിസ്ഥാനപരമായ ലക്ഷ്യമാണ്: സ്വന്തം ഭാവി സ്വയം തീരുമാനിക്കുക, അത് സ്വയം കെട്ടിപ്പടുക്കുക.”

ഈ വലിയ കൂട്ടായ്മയ്ക്കു പിന്നിലെ കഠിനാധ്വാനത്തെ അഭിനന്ദിച്ച ന്യൂജേഴ്സി ലഫ്റ്റനന്റ് ഗവർണർ ഡോ. ഡെയ്ൽ ജി. കാൾഡ്വെൽ, പങ്കെടുത്തവരുടെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിക്കുകയും സാംസ്കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാകാൻ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

“ഈ ചരിത്രനേട്ടത്തിനായി അണിയറയിൽ അഹോരാത്രം പ്രയത്നിച്ച ഓരോ വളണ്ടിയർക്കും പങ്കാളികൾക്കും പിന്തുണച്ചവർക്കും അവകാശപ്പെട്ടതാണ് ഈ റെക്കോർഡ്. പതാകകൾ കൊണ്ടുതീർത്ത ഈ റെക്കോർഡ് പ്രകടനം നമ്മളുടെ കൂട്ടായ കരുത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമാണ്”; എഫ്ഐഎ പ്രസിഡന്റ് ശ്രീ ശ്രീകാന്ത് അക്കപള്ളി പറഞ്ഞു.

“ലോക റെക്കോർഡ് തലത്തിലുള്ള നേട്ടത്തിലെത്തുന്നത് വർഷങ്ങളുടെ ഉറച്ച അടിത്തറയുടെയും കൂട്ടായ്മയുടെയും തുടർച്ചയായ പ്രവർത്തനങ്ങളുടെയും ഫലമാണ്. നമ്മുടെ സംഘടനയുടെ പാരമ്പര്യം വളരുന്നതും, വരുംതലമുറകൾക്ക് പ്രചോദനമാകുന്ന തരത്തിൽ ആഗോള റെക്കോർഡുകൾ സ്ഥാപിക്കുന്നതും കാണുമ്പോൾ വലിയ സംതൃപ്തി തോന്നുന്നു” എന്ന് മുൻ പ്രസിഡന്റ് സൗരിൻ പരീഖ് വ്യക്തമാക്കി.

സംഘടനയുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കവേ ചെയർമാൻ അങ്കുർ വൈദ്യയും എഫ്ഐഎയുടെ മുൻകാല ശ്രമങ്ങളെ സ്മരിച്ചു: “വർഷങ്ങളായി ഗിന്നസ് ലോക റെക്കോർഡിനായി നിരവധി ശ്രമങ്ങൾ എഫ്ഐഎ നടത്തിയിട്ടുണ്ട്. ഓരോന്നും വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും അതിന്റെ അന്തിമഫലം നമ്മളുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നത് കാണുമ്പോൾ എടുത്ത എല്ലാ ബുദ്ധിമുട്ടുകൾക്കും പൂർണ്ണമായ അർത്ഥമുണ്ടാകുന്നു”; അങ്കുർ വൈദ്യ ചൂണ്ടിക്കാട്ടി.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിനെക്കുറിച്ച്

1970ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA), അമേരിക്കയിലെ ഏറ്റവും വലിയ ലാഭരഹിത കൂട്ടായ്മകളിൽ ഒന്നാണ്. വടക്കുകിഴക്കൻ അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങളിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന എഫ്ഐഎ, വർഷം തോറും നടത്തുന്ന ന്യൂയോർക്ക് ഇന്ത്യ ഡേ പരേഡ് പോലുള്ള പരിപാടികളിലൂടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ ഇന്ത്യ-യു എസ് ബന്ധം വളർത്തുന്നതിനും പ്രവർത്തിക്കുന്നു.

സോഹോ കോർപ്പറേഷനെക്കുറിച്ച്

സോഹോ കോർപ്പറേഷൻ ലോകോത്തര ബിസിനസ് സോഫ്റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും നൽകുന്ന പ്രമുഖ ആഗോള സാങ്കേതികവിദ്യ കമ്പനിയാണ്. ഇന്ത്യയിലെ ചെന്നൈ ആസ്ഥാനമായും അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിൻ കേന്ദ്രമായും പ്രവർത്തിക്കുന്ന സോഹോ, ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുസ്ഥിര ഗ്രാമീണ വികസനത്തിനും മുൻഗണന നൽകിക്കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സേവനം നൽകുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *