പരീക്ഷ നടത്തിപ്പിലെ വീഴ്‌ചകൾ; കടുത്ത നടപടികളുമായി എൻടിഎ, 600 വിദഗ്‌ധരെ ഒഴിവാക്കും, സൂക്ഷ്‌മ പരിശോധനയും | NTA To Take Strict Action 600 Experts To Be Removed And A Thorough Screening To Be Conducted
India oi-Nidhin Illikkambath Published: Wednesday, August 19, 2026, 8:46 [IST] ന്യൂഡൽഹി: പരീക്ഷ നടത്തിപ്പിലെ തുടർച്ചയായ വീഴ്‌ചകൾക്ക് പിന്നാലെ കടുത്ത നടപടിയുമായി എൻടിഎ. 600 വിദഗ്‌ധരെ നിലവിലെ പാനലുകളിൽ നിന്ന് ഒഴിവാക്കി പുതിയ വിദഗ്‌ധരെ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് എൻടിഎ. ഇനി ഓരോ പരീക്ഷയുടെയും ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് നാല് ഘട്ടങ്ങളിലായി സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാനും ഏജൻസി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ നടന്ന തുടർ അവലോകന യോഗത്തിലാണ് ദേശീയ പരീക്ഷാ ഏജൻസി…