Headlines

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും; ഓഗസ്‌റ്റ് 22 മുതൽ | Kochi Metro To Operate Additional Services During The Onam Season; Starting August 22


Kerala

oi-Nidhin Illikkambath

കൊച്ചി: ഓണക്കാലം വന്നതോടെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങി കൊച്ചി മെട്രോ. ഓഗസ്‌റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവ്വീസ്. ഉത്രാടനാൾ വരെ ആളുകൾക്ക് മെട്രോ സർവീസുകൾ അധികമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഉച്ച കഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്താനാണ് തീരുമാനം.

മേൽപറഞ്ഞ അധികം സർവീസുകൾക്ക് പുറമേ ഓഗസ്‌റ്റ് 23 ഞായറാഴ്ച്ച 2 ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. ഓണത്തിന് മുൻപുള്ള അവസാന ഞായറാഴ്‌ച എന്ന നിലയിലാണ് ഓഗസ്‌റ്റ് 23ന് അധിക ട്രെയിനുകൾ ഇറക്കാൻ കെഎംആർഎൽ തീരുമാനിച്ചിരിക്കുന്നത്.

kochi metro

അതേസമയം, ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തവണ ഓണക്കാലത്ത് അധിക സർവീസുകൾ കൂടി വരുന്നതോടെ കൊച്ചി നഗരത്തിൽ കച്ചവടം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്. കൂടുതൽ പേർ ഇതോടെ മെട്രോ സംവിധാനത്തെ ആശ്രയിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ, കൊച്ചി മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പുതിയ വെബ്സൈറ്റ് തയ്യാറായിരിക്കുകയാണ്. കുസാറ്റിലെ നാല് എഞ്ചിനീയറിംഗ് വിദ്യാർഥികളാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി ഈ വെബ്സൈറ്റ് തയ്യാറാക്കിയത്. കുസാറ്റ് വൈസ് ചാൻസലറും കെഎംആര്‍എല്‍ എംഡിയും ചേർന്ന് കഴിഞ്ഞ ദിവസം വെബ്സൈറ്റ് പ്രകാശനം ചെയ്‌തിരുന്നു.

കൊച്ചി മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകൾ തുടങ്ങി യാത്ര വിവരങ്ങൾ എല്ലാം ഏകോപിപ്പിച്ചാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയത്. ടിക്കറ്റ് ബുക്കിങ്, ട്രെയിനിന്റെ തൽസമയ വിവരങ്ങൾ എന്നിവയെല്ലാം വെബ്സൈറ്റിൽ നിന്ന് അറിയാനാകും. കൊച്ചി മെട്രോയുടെ ആവശ്യപ്രകാരമാണ് വിദ്യാർഥികൾ വെബ്സൈറ്റ് പരിഷ്‌കരിച്ചത്. ഇതോടെ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവമാണ് ലഭിക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *