വീണ്ടും മഴ വരുന്നു; 23 മുതൽ യെല്ലോ അലർട്ട്..ഇന്ന് കേരള തീരത്ത് റെഡ് അലർട്ട്, കള്ളക്കടൽ ജാഗ്രത |Rain Alert; Rain returns; Yellow Alert from August 23. Red Alert along Kerala coast today, Kallakkadal warning.
Kerala oi-Rakhi Published: Thursday, August 20, 2026, 15:08 [IST] സംസ്ഥാനത്ത് മഴ വിട്ടൊഴിഞ്ഞിട്ടില്ല. 23 മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…