യുഎഇയിൽ വേനൽ ചൂടിന് അറുതിയാവുന്നു? ഓഗസ്‌റ്റ് 20 മുതൽ 5 ഡിഗ്രി വരെ കുറയാം, ചിലയിടത്ത് മഴ | UAE Summer Heat Set To Ease As Temperatures Could Drop By Up To 5 Degrees From August 20
Gulf oi-Nidhin Illikkambath Published: Wednesday, August 19, 2026, 11:28 [IST] ദുബായ്: യുഎഇയിലെ വേനൽക്കാലത്തിന് അവസാനമാകുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ നേരിയ ആശ്വാസം ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. താപനില കുറയുന്നതിനൊപ്പം കാറ്റിന്റെ ശക്തി വർധിക്കാനും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടം ആരംഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കാറ്റിനൊപ്പം പൊടിക്കാറ്റും കാഴ്‌ചപരിധി കുറയുന്നതും ഉണ്ടാകാം. തുടർന്ന് വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ താപനിലയിൽ ശ്രദ്ധേയമായ…