Headlines

ഇറാന് സ്വര്‍ണവും പണവും കൊടുത്തോ? വ്യക്തത വരുത്തി യുഎഇ; തൊഴില്‍ വിസ നിര്‍ത്തിയിട്ടില്ല | Did UAE Give Gold And Money To Iran? UAE Anwar Gargash Clarifies; Work Visas Have Not Been Suspended


Gulf

oi-Ashif N

ദുബായ്: യുഎഇ ഭരണകൂടം ഇറാന് സ്വര്‍ണവും പണവും കൈമാറി എന്ന വാര്‍ത്തകള്‍ യുഎഇ തള്ളി. ഇത് വ്യാജമാണ് എന്ന് യുഎഇ പ്രസിഡന്റിന്റെ വക്താവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് എക്‌സില്‍ കുറിച്ചു. ഇറാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു എന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത് എന്നും സത്യമാണ് ഏറ്റവും ശക്തിയുള്ളത് എന്നും അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി.

ഇറാനെതിരെ യുഎഇ നടപടി ശക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള എല്ലാ വ്യാപാരവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാനുമായി യാതൊരു ഇടപാടുകളും ഉണ്ടാകില്ല എന്നാണ് പുതിയ തീരുമാനം. ഇറാനില്‍ നിന്ന് രണ്ട് മിസൈലുകള്‍ യുഎഇ ലക്ഷ്യമിട്ട് എത്തി എന്നാണ് യുഎഇ പറയുന്നത്. എന്നാല്‍ യുഎഇ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്ന് ഇറാന്‍ പറയുന്നു.

uae iran tension

യുദ്ധം ശക്തമായ വേളയില്‍ അമേരിക്ക നടത്തുന്ന ആക്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ലക്ഷ്യമിട്ടത് ജിസിസി രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളെയാണ്. യുഎഇയിലെ യുഎസ് കേന്ദ്രങ്ങളും ഇറാന്‍ ആക്രമിച്ചിരുന്നു. ഒരുവേള യുഎഇയിലെ വിമാനത്താവളങ്ങളിലേക്കും ഡ്രോണുകള്‍ എത്തി. ഈ സാഹചര്യത്തില്‍ ഇനിയും ആക്രമണമുണ്ടാകുന്നത് അവസാനിപ്പിക്കാന്‍ യുഎഇ ഇറാന് സ്വര്‍ണവും പണവും കൈമാറി എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പുള്ള വാര്‍ത്ത.

രണ്ട് വിമാനങ്ങളിലായി യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറാനില്‍ എത്തിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ പ്രചാരണം തെറ്റാണ് എന്ന് യുഎഇ പറയുന്നു. അതേസമയം, ഇറാനെതിരായ കടുത്ത നടപടികളുടെ ഭാഗമായി ഇറാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തി എന്നും പ്രചാരണമുണ്ടായിരുന്നു. അതും ശരിയല്ലെന്നും യുഎഇ വ്യക്തമാക്കി.

അതേസമയം, ജിസിസി രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഇറാന്‍ രംഗത്തുവന്നു. അമേരിക്കന്‍ സൈന്യത്തെ സഹായിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സേനാ മേധാവി അലി അബ്ദുല്ലാഹി പറഞ്ഞു. അമേരിക്കന്‍ സൈന്യത്തെ പരിഗണിക്കുന്ന പോലെയാകും പിന്നീട് ഇറാന്‍ നിങ്ങളെ പരിഗണിക്കുക എന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 91 ഡോളര്‍ പിന്നിട്ടു. ഹോര്‍മുസ് പാത തുറന്ന് കപ്പല്‍ യാത്ര സജീവമായില്ലെങ്കില്‍ ഇനിയും എണ്ണവില ഉയര്‍ന്നേക്കും. എന്നാല്‍ എല്ലാ രാജ്യങ്ങളും ബദല്‍ മാര്‍ഗം സ്വീകരിക്കുന്നത് കൊണ്ടാണ് വില ക്രമാതീതമായി ഉയരാതിരിക്കുന്നത്. ഒമാനും ഇറാനും തമ്മില്‍ ഹോര്‍മുസ് വിഷത്തില്‍ ധാരണയുണ്ടാക്കിയ ശേഷം മാത്രമേ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ച നടക്കൂ എന്ന് ഖത്തര്‍ വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *