ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ? | Qatar Come To Strict Action; Government Cuts Spending, Will Rail Link To Saudi Arabia Be Delayed?
Gulf oi-Ashif N Updated: Saturday, August 22, 2026, 13:28 [IST] ദോഹ: ഖത്തര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ചെലവ് വെട്ടിച്ചുരുക്കുകയാണ് ഈ ജിസിസി രാജ്യം. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ഖത്തറിന് തിരിച്ചടിയായത് ആറ് മാസത്തോളമായി തുടരുന്ന ഇറാന്‍-അമേരിക്ക യുദ്ധമാണ്. യുദ്ധം കാരണം വലിയ തിരിച്ചടി നേരിട്ട ജിസിസി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. വരുമാനം കുത്തനെ ഇടിഞ്ഞതാണ് ഖത്തര്‍ നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റില്‍ നിന്ന് 30 ശതമാനം…