Headlines

യുഎഇ നിവാസികൾക്ക് ആശ്വാസം; നാളെ തെളിഞ്ഞ കാലാവസ്ഥ, മഴയ്ക്ക് സാധ്യത, ദുബായിൽ 43 ഡിഗ്രി വരെ ചൂട് ഉയരാം | Relief For UAE Residents; Clear Weather Tomorrow, Temperatures In Dubai Could Rise To 43°C

Gulf oi-Nidhin Illikkambath Published: Friday, July 17, 2026, 21:31 [IST] ദുബായ്: യുഎഇയിൽ ശനിയാഴ്‌ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ കൂട്ടമായി മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുമെന്നാണ് എൻസിഎം അറിയിച്ചിരിക്കുന്നത്. എന്നാൽ ഞായറാഴ്‌ച പുലർച്ചെയോടെ പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത്…

Read Full News

കൊച്ചി ബൈപ്പാസിന് കാത്തിരിക്കുന്നവർക്ക് നല്ല വാർത്ത; അങ്കമാലി-അരൂർ യാത്ര ഇനി എളുപ്പം, വിജ്ഞാപനം ഉടൻ | Kochi Bypass; Journey From Angamaly To Aroor To Become Easier Notification Expected Soon

Kerala oi-Nidhin Illikkambath Published: Friday, July 17, 2026, 22:51 [IST] കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗതാഗത പദ്ധതിയായ കൊച്ചി ബൈപ്പാസിന്റെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന വാർത്ത വരികയാണ് ഇപ്പോൾ. അങ്കമാലിയിൽ തുടങ്ങി അരൂരിൽ അവസാനിക്കുന്ന കൊച്ചി ബൈപ്പാസ് (അങ്കമാലി-കുണ്ടന്നൂർ) പദ്ധതിയുടെ 3എ പുനർവിജ്ഞാപനം ഉടൻ പുറത്തിറക്കും. അടുത്തമാസം തന്നെ വിജ്ഞാപനം വരുമെന്നാണ് സൂചന. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വിജ്ഞാപന നടപടികൾ അന്തിമഘട്ടത്തിലാണ്. മുൻപ് പ്രസിദ്ധീകരിച്ച 3എ വിജ്ഞാപനം റദ്ദാക്കിയിട്ട്…

Read Full News

‘10000 കോടി ടാറ്റ കേരളത്തിൽ നിക്ഷേപിക്കുമെന്നല്ല മുഖ്യമന്ത്രി പറഞ്ഞത്’, വിശദീകരണവുമായി സർക്കാർ| ‘The Chief Minister Did Not Say Tata Would Invest ₹10,000 Crore in Kerala,’ Government Clarifies

Kerala oi-Sajitha Gopie Published: Friday, July 17, 2026, 22:58 [IST] തിരുവനന്തപുരം: കപ്പൽ നിർമ്മാണ മേഖലയിൽ സംസ്ഥാനത്ത് 10000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ടാറ്റയുടെ നിക്ഷേപത്തെ കുറിച്ചല്ലെന്നും മിഷൻ സമുദ്രയുടെ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു. 10000 കോടി കേരളത്തിൽ നിക്ഷേപിക്കുന്ന കപ്പൽ…

Read Full News

‘വീണ നല്ല ഭക്ഷണവും വിശ്രമവുമൊക്കെയായി സുഖജീവിതം നയിക്കുന്നു, പാർട്ടി പ്രവർത്തകർ ജയിലിൽ’; രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Says Veena Vijayan Is Leading A Comfortable Life While Party Workers Are In Jail

Kerala oi-Nidhin Illikkambath Published: Friday, July 17, 2026, 23:32 [IST] കെഎസ്‌യു-മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെ പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം കൈപ്പറ്റിയതിന് ഇഡി ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇഷ്‌ടിക എറിഞ്ഞ് ഇഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാർട്ടി പ്രവർത്തകർ ജയിലിലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഈ…

Read Full News

‘വഖഫിൽ ലീഗിൻ്റെ കൊടും ചതി, സംഘ്പരിവാറിന് ഏണി വെച്ചു കൊടുക്കുന്ന നീക്കം’, തുറന്നടിച്ച് കെടി ജലീൽ| Muslim League’s blatant betrayal on Waqf; a move that provides a ladder for the Sangh Parivar,” K.T. Jaleel lashes out.

Kerala oi-Sajitha Gopie Published: Friday, July 17, 2026, 23:47 [IST] അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ അറിയിച്ചതിൽ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ. രണ്ട് അമുസ്ലിം പ്രതിനിധികളെ വെക്കാതെയാണ് പിണറായി സർക്കാർ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതെന്നും ആ ഉദാത്ത തീരുമാനമാണ് മുസ്ലിംലീഗ് പിച്ചിച്ചീന്തി അറബിക്കടലിൽ എറിഞ്ഞത് എന്നും കെടി ജലീൽ തുറന്നടിച്ചു. ” വഖഫിൽ ലീഗിൻ്റെ കൊടും ചതി. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം…

Read Full News

പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട 100 കോടിയുടെ ഭൂമി തട്ടിപ്പ്; കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി | Rs 100 Crore Land Fraud Linked To Palani Temple; Court Orders Further Investigation Into The Case

India oi-Nidhin Illikkambath Published: Friday, July 17, 2026, 19:19 [IST] ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിന്റെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഭൂമി അനധികൃതമായി രജിസ്‌റ്റർ ചെയ്തെന്ന കേസിൽ വഴിത്തിരിവ്. കേസിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീളുകയാണ്. സസ്പെൻഡ് ചെയ്യപ്പെട്ട കൊടൈക്കനാൽ സബ് രജിസ്ട്രാർ ജസ്‌റ്റിൻ മണികണ്ഠന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിനുള്ളിലെ വൈരുധ്യങ്ങളും കോടതി നടപടിക്കിടെ പുറത്തുവന്നു. ജസ്‌റ്റിൻ…

Read Full News

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ; 14-ാമത്തെ ട്രെയിൻസെറ്റ് എത്തി, ഇനി കാത്തിരിപ്പ് സമയം കുറയും..! | Bengaluru Namma Metro Yellow Line; 14th Trainset Arrives, Waiting Time To Decrease

India oi-Nidhin Illikkambath Published: Friday, July 17, 2026, 17:32 [IST] ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി 14-ാമത്തെ ട്രെയിൻസെറ്റ് എത്തി. ആറു കോച്ചുകളുള്ള ട്രെയിൻ സെറ്റാണ് എത്തിയിരിക്കുന്നത്. ഇതോടെ യെല്ലോ ലൈനിലേക്ക് ആവശ്യമായ മുഴുവൻ ട്രെയിൻ സെറ്റുകളും എത്തിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ട്രെയിൻ ഹെബ്ബഗോഡി മെട്രോ ഡിപ്പോയിൽ എത്തിച്ച ശേഷം കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച് പ്രാഥമിക പരിശോധനകൾക്കായി ഇൻസ്പെക്ഷൻ ബേയിലേക്ക് മാറ്റിയിട്ടുണ്ട്. യെല്ലോ ലൈനിനായി ടിറ്റാഗഡ് റെയിൽ സിസ്‌റ്റംസ്…

Read Full News

രേണു സുധിയെ ഒന്ന് കാണാൻ പോകാത്തത് എന്തുകൊണ്ടാണ്? ലക്ഷ്മി നക്ഷത്രയുടെ മറുപടി| Why Didn’t You Go to See Sick Renu Sudhi?” Lakshmi Nakshathra Responds

Movie News oi-Sajitha Gopie Published: Friday, July 17, 2026, 12:26 [IST] മിമിക്രി താരം കൊല്ലം സുധിയുടെ മരണശേഷം രേണു സുധിയേയും കുടുംബത്തേയും ചേർത്ത് പിടിച്ചവരിലൊരാളായിരുന്നു അവതാരകയായ ലക്ഷ്മി നക്ഷത്ര. രേണുവും കുടുംബവും നിരവധി തവണ ലക്ഷ്മി നക്ഷത്രയുടെ വ്ളോഗുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പിന്നീട് രേണുവുമായി ലക്ഷ്മി നക്ഷത്ര അകൽച്ചയിലായി. ഇപ്പോൾ നാലാം സ്റ്റേജ് കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ് രേണു സുധി. ബിഗ് ബോസ് താരങ്ങളായ അനുമോളും ആദില-നൂറയും അടക്കമുളളവർ രേണുവിനെ വീട്ടിലെത്തി കണ്ടിരുന്നു. ലക്ഷ്മി…

Read Full News

സംസ്ഥാനത്ത് മഴ കനക്കുന്നു, മഴ മുന്നറിയിപ്പുകളിൽ മാറ്റം, ഈ ജില്ലകളിൽ അലർട്ട്, സ്കൂളുകൾക്ക് അവധിയുണ്ടോ?| Heavy Rain Returns to Keralam after a break; Rain Alerts Revised, Will Schools Get a Holiday?

Kerala oi-Sajitha Gopie Published: Friday, July 17, 2026, 15:23 [IST] തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കുമുളള സാധ്യതയുണ്ട്. കേരളത്തിൽ 2026 ജൂലൈ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇന്ന് തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…

Read Full News

യുഎസ് വിമാനങ്ങള്‍ കൂട്ടത്തോടെ തകര്‍ത്ത് ഇറാന്‍; ജോര്‍ദാനില്‍ ശക്തമായ ആക്രമണം, ആറിടത്ത് മിസൈല്‍ | Iran Destroys Multiple US Aircraft; Fierce Hit In Jordan, Missile Strikes At Six Countries, Latest Updates

Gulf oi-Ashif N Published: Friday, July 17, 2026, 15:35 [IST] അമേരിക്കന്‍ സൈന്യം നടത്തുന്ന ആക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി. ആറ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ന് ഇറാന്‍ ആക്രമണം നടത്തിയത്. ഇതില്‍ ജോര്‍ദാനിലാണ് ഏറ്റവും വലിയ നഷ്ടം അമേരിക്കന്‍ സൈന്യത്തിനുണ്ടായത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോര്‍ദാനിലെ അമേരിക്കന്‍ സേനാ താവളത്തില്‍ നിരവധി വിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഇറാന്‍ പറയുന്നു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ എന്നിവ തകര്‍ത്തുവെന്നും…

Read Full News