Headlines

പ്ലാസ്റ്റിക് കറന്‍സി വരുന്നു; ആദ്യം എത്തുന്നത് 10, 20 നോട്ടുകള്‍, പേപ്പര്‍ നോട്ട് ഒഴിവാക്കാന്‍ കാരണം ഇതാണ് | Plastic Currency Coming; 10, 20 Notes Will Arrive First, Here Is Why Phasing Out Paper Notes

India oi-Ashif N Published: Saturday, July 18, 2026, 13:55 [IST] ഇന്ത്യ പേപ്പര്‍ കറന്‍സി ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. പോളിമര്‍ നോട്ടുകളാണ് പകരം വരുന്നത്. ആദ്യം 10, 20 രൂപയുടെ നോട്ടുകളാണ് പുറത്തിറക്കുക. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം വലിയ നോട്ടുകളിലേക്ക് കടക്കും. പോളിമര്‍ ഷീറ്റുകള്‍ ലഭിക്കുന്നതിന് ആഗോള തലത്തില്‍ താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് ആര്‍ബിഐയുടെ പ്രിന്റിങ് വിഭാഗമായ ബിആര്‍ബിഎന്‍എംആര്‍എല്‍. പരിചയ സമ്പത്തുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 18 വരെ താല്‍പര്യം അറിയിക്കാന്‍ സമയം…

Read Full News

ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണം, കുവൈത്തില്‍ വൈദ്യുതി പ്ലാന്റിന് തീപിടിച്ചു, ബഹ്‌റൈനിലും മുന്നറിയിപ്പ് | Gulf Nations Under Threat After Iran Begins Strong Air Strikes In Kuwait, Bahrain and Jordan

Gulf oi-Jithin TP Updated: Saturday, July 18, 2026, 14:23 [IST] കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലുടനീളം കനത്ത വ്യോമാക്രണവുമായി ഇറാന്‍. തങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍ എന്നിവ ആക്രമിച്ച യുഎസിനുള്ള തിരിച്ചടിയെന്നോണം കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ശക്തമായതോടെ കുവൈത്ത് വ്യോമപാത അടച്ചു. വ്യോമപാത അടച്ചിടുന്നതിനെത്തുടര്‍ന്ന് തങ്ങളുടെ മിക്ക വിമാനങ്ങളുടെയും സമയക്രമം മാറ്റുന്നതായി കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ബുക്കിംഗിനായി നല്‍കിയിട്ടുള്ള…

Read Full News

വിഴിഞ്ഞം തുറമുഖത്ത് എക്‌സിം ഓഗസ്റ്റ് 18 മുതല്‍; പ്രമുഖരെ സാക്ഷിയാക്കി മിഷന്‍ സമുദ്ര പ്രഖ്യാപനം | EXIM Operations At Vizhinjam Port To Begin On August 18; ‘Mission Samudra’ Will Announce

Kerala oi-Ashif N Published: Saturday, July 18, 2026, 14:30 [IST] ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്ത് നിന്ന് കയറ്റുമതിയും ഇറക്കുമതിയും നടക്കുന്ന തുറമുഖമായി വിഴിഞ്ഞം മാറുന്നു. ഓഗസ്റ്റ് 18ന് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യവസായ-നിക്ഷേപ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മിഷന്‍ സമുദ്ര പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റമാണ് വരാന്‍ പോകുന്നത്. കേരള സര്‍ക്കാരും അദാനി കമ്പനിയുമാണ് വിഴിഞ്ഞം തുറമുഖം വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും…

Read Full News

ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കൈയൊപ്പ്; സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം | Vikram-1: India’s Private Space Dream Takes Flight as Skyroot’s Vikram-1 Enters Orbit, Details

India oi-Jithin TP Published: Saturday, July 18, 2026, 14:40 [IST] രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹിരാകാശ സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസ് ആണ് ഈ അത്യാധുനിക റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്രം-1 കുതിച്ചുയര്‍ന്നത്. ഈ വിക്ഷേപണത്തോടെ ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ സ്വകാര്യ മേഖലയുടെ ഏറ്റവും പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. വിക്ഷേപണത്തിന്റെ…

Read Full News

Jinto John takes a jibe at VD Satheesan, ” After the Coronation, Forgetting Promises Is a Royal Habit”| ‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോ’, വിമർശിച്ച് ജിന്റോ ജോൺ

Kerala oi-Sajitha Gopie Published: Thursday, July 16, 2026, 22:05 [IST] കെ എസ് യുവിനെതിരായ പ്രസ്താവനയിൽ മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങൾ തയ്യാറാക്കുന്ന ലിസ്റ്റുകളിൽ എന്തുകൊണ്ട് ആക്ഷേപ കാരണമായ പേരുകൾ കയറിക്കൂടി എന്ന് പരിശോധിക്കപ്പെടണമെന്ന് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിക്കുന്നു. വീട്ടുകാർ കോൺഗ്രസ് ആയതിന്റെ പേരിൽ കൊടുക്കേണ്ടതല്ല നിയമനങ്ങളെന്നും നേതാക്കളുടെ മക്കൾ ഒരുപാട് പേർ മടിച്ചു മാറിനിൽക്കുമ്പോൾ നീല പതാക…

Read Full News

സോനം വാങ്ചുകിന്റെ നില അതീവ ഗുരുതരം; അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്|Sonam Wangchuk Fast Day 20: Doctors Warn of Organ Failure as Health Deteriorates

India oi-Aromal R Published: Friday, July 17, 2026, 11:27 [IST] നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന്റെ ആരോഗ്യനില ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. സമരം ഇങ്ങനെ നീണ്ടുപോയാൽ അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ അത് സാരമായി…

Read Full News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; ‘ഇന്ത്യയ്ക്ക് അശ്രദ്ധ’ | Mumbai-Ahmedabad Bullet Train: Ex-Japan minister Slams India For Delays in Bullet Train Project

India oi-Jithin TP Published: Saturday, July 18, 2026, 7:19 [IST] മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതിയിലെ കാലതാമസത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി ജപ്പാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് അങ്ങേയറ്റത്തെ അശ്രദ്ധ പ്രകടമായിരുന്നുവെന്നും ന്യൂഡല്‍ഹി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ച് ജപ്പാന്‍ മുന്‍ സാമ്പത്തിക-വ്യാപാര-വ്യവസായ സഹമന്ത്രി ഹിഡെക്കി മക്കിഹാര രംഗത്തെത്തിയിരുന്നു. മക്കിഹാരയായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ജൂലൈ 15-നാണ് ഇത് സംബന്ധിച്ചൊരു കുറിപ്പ് മക്കിഹാര സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇന്ത്യയില്‍…

Read Full News

കൊച്ചി ലക്ഷദ്വീപ് സീപ്ലെയിന്‍ യാത്ര; ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത, മലയാളി പൈലറ്റ്, ബുക്കിങ് ഉടന്‍ | Kochi-Lakshadweep Seaplane: Ticket Fares Likely To Be Lower; Malayali Pilot; Bookings To Open Soon

Travel oi-Ashif N Published: Friday, July 17, 2026, 12:20 [IST] കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഉദ്ഘാടനം നിര്‍വഹിക്കും. ഹരിയാന ആസ്ഥാനമായുള്ള സ്‌കൈ ഹോപ്പ് ഏവിയേഷനാണ് കനേഡിയന്‍ നിര്‍മിത വൈകിങ് ഡിഎച്ച്‌സി 6400 ട്വിന്‍ ഔട്ടര്‍ വിമാനം സര്‍വീസിന് എത്തിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ സര്‍വീസിനുള്ള സജീകരണം ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍…

Read Full News

ലേബർ കോഡ് കൂടുതലും തൊഴിലാളി വിരുദ്ധം, അന്തിമചട്ട രൂപീകരണം ചർച്ചകൾക്കൊടുവിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ| Labour Codes are Largely Anti-Labour; Final Rules to Be Framed Only After Discussions, Says Minister Bindu Krishna

Kerala oi-Sajitha Gopie Published: Friday, July 17, 2026, 16:43 [IST] ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചട്ട രൂപീകരണത്തിനുളള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ, വനിതാശിശുക്ഷേമ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വൺ ഇന്ത്യയോട്. അന്തിമ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും എന്നാൽ വിപുലമായ ചർച്ചകൾ ആവശ്യമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായും ബിന്ദു കൃഷ്ണ വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ” ലേബര്‍ കോഡ് രാജ്യത്ത് 2020ല്‍…

Read Full News

സിപിഎമ്മുമായി പാലമിടാന്‍ ശ്രമിച്ചു; ബിആര്‍എം ഷഫീറിനെതിരെ വിആര്‍ അനൂപ്, ഡിഐസിക്ക് പ്രസംഗിച്ചു | Congress Internal Rift: Try To Build Bridge To The CPM; VR Anoop Speaks Out Against BRM Shafeer

Kerala oi-Ashif N Published: Friday, July 17, 2026, 16:51 [IST] തൃശൂര്‍: കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഒരു വിഭാഗവും മുഖ്യമന്ത്രിയെ പിന്തുണച്ച് മറുവിഭാഗവും സജീവമായി. വിഡി സതീശനെ എതിര്‍ക്കുന്നവര്‍ കെസി വേണുഗോപാലിന്റെ പക്ഷക്കാരാണ് എന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. പാര്‍ട്ടി വക്താക്കളായി ചാനലുകളില്‍ എത്തുന്നതില്‍ നിന്ന് ഇവരെ തടയണം എന്ന ആവശ്യവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവര്‍ നേതൃത്വത്തോട് ഉന്നയിച്ചു. ഗവ. പ്ലീഡര്‍ നിയമനത്തില്‍ ഇടതു പ്രവര്‍ത്തകരും സംഘപരിവാറുകാരും…

Read Full News