Headlines

കെഎസ്‌യു അധ്യക്ഷനെ കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി; ഞാന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ | Chief Minister VD Satheesan Ignores KSU President; Aloysius Xavier Says He Smiled, Will Try To Meet

Kerala oi-Ashif N Published: Friday, July 17, 2026, 16:14 [IST] കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചോ? കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവിയറും വിഡി സതീശനും ഒരേ പരിപാടിയില്‍ ഇന്ന് തേവര കോളജില്‍ പങ്കെടുത്തു. അലോഷ്യസ് സേവിയറിന് മുന്നിലൂടെ മുഖ്യമന്ത്രി നടന്നു പോയെങ്കിലും അദ്ദേഹത്തെ നോക്കിയില്ല. മറ്റുള്ളഴരോട് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കടന്നുപോയി. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന വ്യക്തികളെ കണ്ടാല്‍…

Read Full News

ഗള്‍ഫില്‍ സ്വര്‍ണവില ഇടിഞ്ഞുതാഴ്ന്നു; ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ പൊന്ന് | Gold Rate In Dubai Shows Huge Dip, Trading At 90-Day Low After Dh102.50 Fall From April Peak, Details

Gulf oi-Jithin TP Published: Friday, July 17, 2026, 14:09 [IST] ദുബായില്‍ സ്വര്‍ണവില കഴിഞ്ഞ 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 479.75 ദിര്‍ഹം ആണ് വില. ഇന്നലെയുണ്ടായിരുന്ന 481.50 ദിര്‍ഹത്തില്‍ നിന്ന് 1.75 ദിര്‍ഹത്തിന്റെ കുറവാണിത്. ഏറെ ഡിമാന്‍ഡുള്ള 22-കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 446 ദിര്‍ഹത്തില്‍ നിന്ന്…

Read Full News

മുഖ്യമന്ത്രിയെ തള്ളി ടാറ്റാ ഗ്രൂപ്പ്; കേരളത്തിലെ കപ്പല്‍ നിര്‍മാണ ശാല ആലോചിച്ചിട്ട് പോലുമില്ലെന്ന്! | TATA Group Denies VD Satheesan’s Claim That Company Will Invest 10000 Cr In Kerala For Ship Building Unit

Kerala oi-Jithin TP Published: Friday, July 17, 2026, 12:41 [IST] കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാലയ്ക്കായി 10,000 കോടി രൂപ നിക്ഷേപിക്കും എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കപ്പല്‍ നിര്‍മ്മാണ ശാലയ്ക്കായി ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്നും, ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കുമെന്നും ആയിരുന്നു ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം അപ്പാടെ നിഷേധിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം…

Read Full News

വാങ്ചുക്കിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം രംഗത്ത്, പ്രമേയവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ | Sonam Wangchuk Gains Huge Support From Various Fields Including Cinema, Politics And Cultural Spaces

India oi-Jithin TP Published: Friday, July 17, 2026, 13:14 [IST] വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരം കിടക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വാങ്ചുക്കിന്റെ എല്ലുകള്‍ പുറത്തേക്ക് കാണുന്ന തരത്തില്‍ ശരീരം ശോഷിച്ചിട്ടുണ്ട് എന്നും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ജൂലൈ 20 ലെ സിജെപിയുടെ പാര്‍ലമെന്റ്…

Read Full News

പുകയ്ക്ക് പകരം പുറന്തള്ളുന്നത് ശുദ്ധമായ വെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിനെ പറ്റി അറിയാം|India’s First Hydrogen Train Launched by PM Modi: Know How It Works and the Science Behind It

India oi-Aromal R Updated: Friday, July 17, 2026, 12:55 [IST] ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ചുവടുവെപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഈ ട്രെയിൻ വിലയിരുത്തപ്പെടുന്നത്….

Read Full News

പൊന്ന് തിരികെ കേറും? ഗ്രാമിന് 27000 രൂപ, പവന് 2.20 ലക്ഷം രൂപ!! ഞെട്ടിച്ച് ഡച്ച് ബാങ്കിന്റെ പ്രവചനം | Gold Rate Prediction: Gold Price Will Touch 27000 Rs Per Gram And 2.20 Lakh Per Pavan, Says Deutsche Bank

India oi-Jithin TP Published: Friday, July 17, 2026, 12:00 [IST] സമീപകാലത്തായി സ്വര്‍ണവിലയില്‍ സ്ഥിരമായ വര്‍ധനവാണ് കാണുന്നത്. വിപണിയിലുണ്ടാകുന്ന താല്‍ക്കാലിക വ്യതിയാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, വര്‍ഷങ്ങളായി വില വര്‍ധിക്കുകയാണ് എന്ന് കാണാനാകും. 2020 മുതല്‍, സ്വര്‍ണവില ഔണ്‍സിന് 1,585 ഡോളറില്‍ നിന്ന് 4,500 ഡോളറിലധികമായി ഉയര്‍ന്നു. സാധാരണഗതിയില്‍ പണപ്പെരുപ്പം മൂലം പണത്തിന്റെ മൂല്യം കുറയാന്‍ പാടില്ലാത്തതാണ്. പലിശയിലൂടെ പണം സ്വയം വര്‍ധിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ കേന്ദ്ര ബാങ്കുകളുടെ പലിശനിരക്കുകള്‍ താരതമ്യേന കുറവായതിനാല്‍ അത്തരം നിക്ഷേപങ്ങള്‍ക്ക് നിലവില്‍…

Read Full News

ഹൈഡ്രജന്‍ ട്രെയിന്‍ അടിപൊളിയാണ്; അഞ്ച് രൂപ മുതല്‍ ടിക്കറ്റ്, 90 കിലോമീറ്റര്‍ യാത്രയ്ക്ക് 2 മണിക്കൂര്‍ | Hydrogen Train Launched; Tickets Start At Rs 5, Jind-Sonipat 90 Kilometer Journey Takes Two Hours

Travel oi-Ashif N Published: Friday, July 17, 2026, 11:33 [IST] ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ട്രെയിനിന്റെ മുഖ്യ ആകര്‍ഷണം ടിക്കറ്റ് നിരക്കാണ്. അഞ്ച് രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. ഉയര്‍ന്ന നിരക്ക് 25 രൂപയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹരിയാനയിലെ ജിന്ദ് മുതല്‍ സോനിപത്ത് വരെയാണ് ട്രെയിന്‍…

Read Full News

‘സ്ത്രീ പങ്കാളിത്തത്തിന്റെ വിജയമാതൃകയായി പ്രിയദർശിനി യാത്രാ പദ്ധതി മുന്നേറുകയാണ്’; കെഎസ്ആർടിസി | KSRTC Says Priyadarshini Yatra Scheme Is Emerging As A Successful Model Of Women’s Participation

Kerala oi-Nidhin Illikkambath Published: Thursday, July 16, 2026, 22:25 [IST] കൊച്ചി: പ്രിയദർശിനി പദ്ധതി ഒരു മാസം തികയ്ക്കുന്ന വേളയിൽ വിശദമായ കുറിപ്പ് പങ്കുവച്ച് കെഎസ്ആർടിസി രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ കുറിച്ച് കണക്കുകൾ ഉൾപ്പെടെ പങ്കുവച്ചത്. സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി പദ്ധതി മുന്നേറുകയാണെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതെന്ന് കുറിപ്പിൽ…

Read Full News

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ പ്ലേസ്‌മെന്റോടെ സൈബര്‍ സെക്യൂരിറ്റിയില്‍ പിജി ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു | Applications invited for a PG Diploma in Cyber Security with placement at Digital University Kerala

Jobs oi-Jithin TP Published: Friday, July 17, 2026, 9:36 [IST] ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി (PGDCS) കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രംഗത്തെ നിലവിലെ ആവശ്യകതകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സ്, സൈബര്‍ സുരക്ഷാ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികളെ പ്രായോഗിക പരിശീലനത്തിലൂടെ സജ്ജരാക്കുന്നതാണ്. പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായ നിലവാരമുള്ള പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് പിന്തുണ എന്നിവയാണ് കോഴ്‌സിന്റെ…

Read Full News

‘5 ദിവസം ഐസിയുവിൽ, ബോധമില്ലാതെ കിടന്നു’; കാൻസർ രോഗക്കിടക്കയിൽ നിന്നും രേണു സുധി പറയുന്നു|Renu Sudhi Cancer Update: Emotional Health Details Shared After ICU Stay

Movie News oi-Aromal R Published: Friday, July 17, 2026, 10:20 [IST] കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവിൽ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാൻസർ എന്ന മാരക രോഗം ശരീരത്തെ കീഴ്പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്. ആദ്യത്തെ കീമോ…

Read Full News