Headlines

രേണു സുധിയെ ഒന്ന് കാണാൻ പോകാത്തത് എന്തുകൊണ്ടാണ്? ലക്ഷ്മി നക്ഷത്രയുടെ മറുപടി| Why Didn’t You Go to See Sick Renu Sudhi?” Lakshmi Nakshathra Responds


Movie News

oi-Sajitha Gopie

മിമിക്രി താരം കൊല്ലം സുധിയുടെ മരണശേഷം രേണു സുധിയേയും കുടുംബത്തേയും ചേർത്ത് പിടിച്ചവരിലൊരാളായിരുന്നു അവതാരകയായ ലക്ഷ്മി നക്ഷത്ര. രേണുവും കുടുംബവും നിരവധി തവണ ലക്ഷ്മി നക്ഷത്രയുടെ വ്ളോഗുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പിന്നീട് രേണുവുമായി ലക്ഷ്മി നക്ഷത്ര അകൽച്ചയിലായി.

ഇപ്പോൾ നാലാം സ്റ്റേജ് കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ് രേണു സുധി. ബിഗ് ബോസ് താരങ്ങളായ അനുമോളും ആദില-നൂറയും അടക്കമുളളവർ രേണുവിനെ വീട്ടിലെത്തി കണ്ടിരുന്നു. ലക്ഷ്മി എന്തുകൊണ്ട് രേണുവിനെ കാണാൻ പോകുന്നില്ല എന്ന് ചോദിക്കുന്നവരോട് ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം ഇതാണ്:

”എന്തുകൊണ്ടാണ് ഞാന്‍ രേണുവിനെ പോയി കാണാത്തത് എന്ന് ചോദിക്കുന്നവരോട് പറയാനുളളത്, രേണുവിനോട് ആത്മാര്‍ത്ഥമായി ഇഷ്ടമുളളവര്‍, രേണുവിന്റെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ചെയ്യേണ്ടത് അവരെ വീഡിയോ കോള്‍ ചെയ്യുക.

Lakshmi Nakshatra

രേണുവിനെ ചേര്‍ത്ത് പിടിക്കണമെങ്കില്‍ ജിപേ നമ്പറുണ്ട്, അക്കൗണ്ട് വിവരങ്ങളുണ്ട്. അങ്ങനെയൊക്കെയാണ് ചെയ്യേണ്ടത്. കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട്ടിലുളളവര്‍ വരെ അത്രയും ശ്രദ്ധിച്ച് കെയര്‍ ചെയ്യേണ്ടതാണ്. അവര്‍ക്ക് പ്രതിരോധശേഷിയൊക്കെ വളരെ കുറവായിരിക്കും ഒരുപാട് വിസിറ്റേഴ്‌സ് ഒക്കെ വരുമ്പോള്‍.

അവരുടെ മാനസികാവസ്ഥ എന്നത് ഇഷ്ടപ്പെട്ട ആരെങ്കിലും ഒക്കെ വന്ന് കാണുമ്പോള്‍ അവര്‍ക്കത് മനസ്സിലത് സന്തോഷമായിരിക്കും. പക്ഷേ ആത്മാര്‍ത്ഥമായിട്ട് സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത് അവരെ വീഡിയോ കോള്‍ വിളിക്കുകയോ അവരുടെ ചേച്ചിയോട് സംസാരിക്കുകയോ ചെയ്തിട്ട് വിവരങ്ങള്‍ അറിയുക. വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ ഇന്‍ഫെക്ഷന്‍ ഏത് രീതിയിലാണ് പടരുക എന്ന് പറയാനാകില്ല. അവരുടെ ശരീരം അത്ര വീക്കായിട്ടിരിക്കുകയാണ്. അതാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുളളത്. രേണു തന്നെ പറയുന്നുണ്ട് ഞാന്‍ തിരിച്ച് വരും, ഞാന്‍ ഫയറാണ് എന്ന്. അത് പോലെ തന്നെ തിരിച്ച് വരട്ടെ. പ്രാര്‍ത്ഥനയുണ്ട് എപ്പോഴും”.

രേണു സുധിയുടെ അസുഖവിവരം വ്യാജമാണ് എന്ന് പറയുന്നവരോടുളള ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം ഇങ്ങനെയാണ്. ”ക്യാന്‍സര്‍ പോലുളള അസുഖം വെച്ചൊന്നും ആരും കളിക്കാന്‍ നില്‍ക്കില്ലല്ലോ. ഞാന്‍ രേണുവിനോട് സംസാരിച്ചിട്ടുണ്ട്”.



Source link

Leave a Reply

Your email address will not be published. Required fields are marked *