Priyank Kharge Demands Transparency And Tax Details: Open Letter To RSS Chief Mohan Bhagwat | ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ
India -Ashif N Updated: Monday, June 15, 2026, 18:00 [IST] ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നിയമപരമായ പദവി, സാമ്പത്തിക ഇടപാടുകൾ, നികുതി എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കത്തയച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല ഒരു സംഘടനയുമെന്നും ഒരു നൂറ്റാണ്ട് പിന്നിടുന്ന ആർഎസ്എസിന് ജനങ്ങളോട് ജനാധിപത്യപരമായ ഉത്തരവാദിത്തമുണ്ടാകണമെന്നും തുറന്ന കത്തിലൂടെ ഖാർഗെ വ്യക്തമാക്കുന്നു. ആർഎസ്എസിന്റെ വിപുലമായ പ്രവർത്തന…