സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു.
ടിനി ടോമിന്റെ മതപരിവർത്തന ആരോപണത്തിൽ നടി അൻബിസയ്ക്ക് അനുകൂല മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ശ്രീകൈലാസ്. അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് വ്യക്തമാക്കി. കടവന്ത്ര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.
ശ്രീകൈലാസിനെ അൻസിബ മതം മാറ്റാൻ ശ്രമിച്ചതെന്നായിരുന്നു നടിക്കെതിരെയുള്ള ടിനി ടോമിന്റെ ആരോപണം. നടി നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ടിനിടോം തന്റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും, സത്രീത്വത്തെ അപമാനിക്കുന്നുവെന്നും ആരോപിച്ച് അന്‍സിബ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി ഇന്‍ഫോ പാർക്ക് പൊലിസിനാണ് പരാതി നൽകിയത്. സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന് അൻസിബ ആരോപിച്ചു.
പ്രൊഡക്ഷൻ കൺട്രോളറും മകനും ഈ പ്രചാരണം വ്യാജമാണെന്ന് തുറന്നുപറഞ്ഞതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് അൻസിബ പറഞ്ഞു. വ്യക്തിവൈരാഗ്യം തീർക്കുന്നതിന് തന്റെ മതവിശ്വാസത്തെയും പേരിനെയും ഉപയോഗിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നൽകാനാണ് ടിനി ശ്രമിച്ചത്. രാജീവ് കുടപ്പനക്കുന്നിന്റെ മകനെ മതംമാറ്റാൻ ശ്രമിച്ചെന്നും ജിഹാദി അധിക്ഷേപമുൾപ്പെടെയുള്ള വ്യാജപ്രചാരണങ്ങളും ടിനി ടോം തനിക്കെതിരെ നടത്തിയെന്ന് അൻസിബ വ്യക്തമാക്കി.
‘അമ്മ’ നേതൃത്വവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികളിൽനിന്ന് പിന്നോട്ടില്ലെന്ന് അൻസിബ പറഞ്ഞു. സംഘടനയിലെ ചില വ്യക്തികൾ ശരിയായല്ല മുന്നോട്ടുപോവുന്നത്. ഭാരവാഹികൾക്ക് സംഘടനാ പാടവവും കരുണയും കേൾക്കാനുള്ള മനസും വേണമെന്നും നടി അഭിപ്രായപ്പെട്ടു.
Ernakulam,Kerala
Jun 14, 2026 10:57 AM IST