മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
വളരെ ചുരുങ്ങിയ ചെലവിൽ, അനുബന്ധ കോഴ്സുകൾ പഠിയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അവസരമൊരുക്കുന്നു. ഇതു കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക്, പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കുന്നതിനും അവസരമുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി മാത്രമാണ്, പ്രവേശനം . പൊതുവിഭാഗങ്ങളിൽ പെടുന്നവർക്ക് 2030/- രൂപയും പട്ടികജാതി /വർഗ്ഗ /ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 1500/- രൂപയുമാണ്, അപേക്ഷ ഫീസ്.ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് , മെയ് 17 വരെ സമയമുണ്ട്. എൻട്രൻസ് പരീക്ഷ, മെയ് 26 ന് വിവിധ കേന്ദ്രങ്ങളിൽ വെച്ചു നടക്കും.കേരളത്തിൽ തൃശൂരും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളുണ്ട്.പിഎച്ച്ഡി, പോസ്റ്റ്–ഡോക്ടറൽ, ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ
പ്രോഗ്രാമുകളിലായി നിരവധി പേർക്ക് ഇവിടെ പഠനാവസരമുണ്ട്.
വിവിധ പ്രോഗ്രാമുകൾ
1.ബിഎഎസ്എൽപി (ബാച്ലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വിജ് പതോളജി)
മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിൽ 3 വിഷയങ്ങൾ ഐച്ഛികമായി 50% മാർക്കോടെ പ്ലസ്ടു പരീക്ഷ പാസ്സായവർക്കും റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി /വർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് 45% മാർക്കുമതി. 4 വർഷത്തെ പ്രോഗ്രാമിന് ആകെ 80 സീറ്റുകളാണുള്ളത്.
2.എംഎസ്സി ഓഡിയോളജി / സ്പീച്ച് ലാംഗ്വിജ് പതോളജി
50% മാർക്കോടെ ബിഎഎസ്എൽപി അഥവാ ബിഎസ്സി (സ്പീച്ച് & ഹിയറിങ്) പാസ്സായവർക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2 വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന് 44 സീറ്റുകളാണുള്ളത്.
മറ്റു പ്രോഗ്രാമുകൾ
1.എംഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)
2.ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ (എച്ച്ഐ)
3.ഡിപ്ലോമ ഇൻ ഹിയറിങ് എയ്ഡ് & ഇയർ മോൾഡ് ടെക്നോളജി
4.ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)
5.ഡിപ്ലോമ ഇൻ ഹിയറിങ്, ലാംഗ്വിജ് & സ്പീച്ച്
വിശദമായ പ്രോസ്പെക്ടസിന്
വെബ്സൈറ്റ്
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)