Headlines

നടി സഞ്ജിത വീടിനുള്ളിൽ മരിച്ച നിലയിൽ | സിനിമാ വാർത്ത


കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു

നടി സഞ്ജിത ഉഗാലെയെ മുംബൈയിലെ നളസൊപാരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരിയായ നടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി.

സഞ്ചിത ഉഗാലെ

അച്ചോൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നളസൊപാരയിലെ വീട്ടിൽ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവർ വീട്ടിൽ തനിച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30 നും 7.30 നും ഇടെയാണ് സംഭവം നടന്നതെന്ന് സൂചനയുണ്ട്.

തുടർന്ന് കുടുംബാംഗങ്ങൾ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു.

പ്രാഥമിക പരിശോധനയിൽ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതായും കുടുംബാംഗങ്ങളുടെയും അടുത്തവരുടെയും മൊഴികൾ രേഖപ്പെടുത്തുന്നതായും പോലീസ് വ്യക്തമാക്കി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.

“സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണ്,” എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Summary: Actress Sanchita Ugale was found dead at her residence in Nalasopara, on the outskirts of Mumbai, police said on Monday. Police stated that the 30-year-old actress allegedly died by suicide



Source link

Leave a Reply

Your email address will not be published. Required fields are marked *