Headlines

പുരുഷന്മാർക്കും ആർത്തവം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്: ശ്രുതി ഹാസൻ | സിനിമാ വാർത്ത

ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കവെയാണ് ശ്രുതി തന്റെ അഭിപ്രായം പങ്കുവച്ചത്. “ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ. പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ഞാൻ ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കിൽ നമ്മുടെ തൊഴിൽ കരാറുകളിൽ ‘പീരിയഡ് ഹോളിഡേ’ ഉൾപ്പെടുത്താമായിരുന്നു,” ശ്രുതി പറഞ്ഞു. ശ്രുതിയുടെ അഭിപ്രായത്തോട് യോജിച്ച സോഹ അലി ഖാൻ, പുരുഷന്മാർ ആർത്തവസമയത്തെ രക്തസ്രാവത്തിന്റെ അളവിനെക്കുറിച്ചും ഉപയോഗിക്കുന്ന ടാംപോണുകളുടെ വലുപ്പത്തെക്കുറിച്ചും പരസ്പരം മത്സരിക്കുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ‘എനിക്ക് ആർത്തവമാണ്’ എന്ന് പറഞ്ഞപ്പോൾ കാര്യങ്ങൾ മാറി പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) ഉള്ളതിനാലാണ് ആർത്തവസമയത്ത് തനിക്ക് കടുത്ത…

Read Full News

മറാത്തി ചിത്രം ‘ഗോന്ദൽ’ 2027ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി | സിനിമാ വാർത്ത

Last Updated:Sep 18, 2026 5:29 PM IST സന്തോഷ് ദവഖർ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്കർ പരിഗണനയ്ക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുക ഗോന്ദൽ 99-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള ‘മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം’ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗോന്ദൽ’ (Gondhal) തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ദവഖർ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്കർ പരിഗണനയ്ക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുക. 33 ചിത്രങ്ങൾ പരിഗണിച്ച ശേഷമാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കുവേണ്ടി സമിതി അധ്യക്ഷൻ പി. ശേഷാദ്രിയുടെ നേതൃത്വത്തിലുള്ള…

Read Full News

സിദ്ധിവിനായകന്റെ അനുഗ്രഹം തേടി ഗർഭിണിയായ ദീപിക പദുകോൺ; രൺവീറിനൊപ്പം ക്ഷേത്രദർശനം | സിനിമാ വാർത്ത

Last Updated:Sep 18, 2026 4:48 PM IST ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ദീപിക പദുക്കോൺ രൺവീർ സിങ് രാജ്യമെമ്പാടും ഗണപതി ഉത്സവാഘോഷങ്ങൾ സജീവമായിരിക്കെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നടി ദീപിക പദുക്കോണും (Deepika Padukone) ഭർത്താവ് രൺവീർ സിങ്ങും (Ranveer Singh). രൺവീറിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള എംബ്രോയ്ഡറി ചെയ്ത കുർത്തയും…

Read Full News

ജീവിതചിത്രത്തിനായി രശ്‌മികയെ തിരഞ്ഞെടുത്തത് എം.എസ്. സുബ്ബലക്ഷ്മി തന്നെ; വിവാദത്തിനിടെ അല്ലു അരവിന്ദ് | സിനിമാ വാർത്ത

ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പ്രഖ്യാപനച്ചടങ്ങിൽ രശ്മികയെ നായികയായി തിരഞ്ഞെടുത്തതിനെക്കുറിച്ച് അല്ലു അരവിന്ദ് പ്രതികരിച്ചു. “നമ്മളെല്ലാം ഒന്നിച്ചാണ്… അമ്മേ, ഞങ്ങൾ അങ്ങയുടെ ജീവിതകഥ നിർമ്മിക്കുകയല്ല ചെയ്യുന്നത്. അത് ചെയ്യാൻ അങ്ങ് ഞങ്ങളെയാണ് തിരഞ്ഞെടുത്തത്. നന്ദി. അങ്ങയുടെ വലിയൊരു ചിത്രം കണ്ടപ്പോൾ എനിക്ക് അൽപം വികാരാധീനനാകേണ്ടിവന്നു,” അദ്ദേഹം പറഞ്ഞു. “അതുപോലെതന്നെ, ഈ വേഷത്തിനായി അങ്ങ് രശ്മികയെയാണ് തിരഞ്ഞെടുത്തത്. രശ്മിക, ഞങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടല്ല ഇത് സംഭവിച്ചത്. അങ്ങ് അവളെ തിരഞ്ഞെടുത്ത്, ഞങ്ങളെ അങ്ങയുടെ അടുത്തേക്ക് ദൂതന്മാരായി അയയ്ക്കുകയായിരുന്നു,” അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു….

Read Full News

ചരിത്രത്തിലാദ്യം; ഹോളിവുഡ് റീമേക്ക് ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രമായി വിജയ് സേതുപതിയുടെ ‘മഹാരാജ’ | സിനിമാ വാർത്ത

Last Updated:Sep 18, 2026 2:09 PM IST ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരു ഹോളിവുഡ് ഏജൻസി സ്വന്തമാക്കിയതായി നിർമാതാവ് സുധൻ സുന്ദരം സ്ഥിരീകരിച്ചു News18 വിജയ് സേതുപതി നായകനായ 2024ലെ ക്രൈം ത്രില്ലർ ചിത്രം ‘മഹാരാജ’ ഹോളിവുഡിലേക്ക്. തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു തമിഴ് സിനിമ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരു ഹോളിവുഡ് ഏജൻസി സ്വന്തമാക്കിയതായി നിർമാതാവ് സുധൻ സുന്ദരം സ്ഥിരീകരിച്ചു. ചൈനയിൽ ഉൾപ്പെടെ ചിത്രം നേടിയ മികച്ച പ്രതികരണമാണ് ഹോളിവുഡിന്റെ…

Read Full News

300 കോടി തൊട്ടു; ലോകയിൽ നിന്നും ബെത്ലഹേമിലെക്ക്; മലയാള സിനിമയുടെ എക്കാലത്തെയും വലിയ പണംവാരി പടം | സിനിമാ വാർത്ത

Last Updated:Sep 18, 2026 10:49 AM IST 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മുന്നേറുന്നത് ബത്‌ലഹേം കുടുംബ യൂണിറ്റ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) തിയേറ്ററുകളിൽ സർവ്വകാല കളക്ഷൻ റെക്കോർഡുമായി അഞ്ചാം വാരത്തിലും പ്രദർശനം തുടരുന്നു. 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മുന്നേറുന്നത്. നിവിൻ പോളിയുടെ കരിയറിലെ…

Read Full News

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ | സിനിമാ വാർത്ത

Last Updated:Sep 16, 2026 10:04 PM IST സാധാരണയായി ഓരോ മൂന്ന് വർഷത്തിലുമാണ് ബോർഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോർഡ് പുനഃസംഘടിപ്പിച്ചത് 2017‌ലാണ് പ്രിയദർശൻ, പ്രീതി സിന്റ, സുനില്‍ ഷെട്ടി കേന്ദ്ര സെൻസർ ബോർ‍ഡ് പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ബോർഡിന്റെ കടന്നുവരവ്. 18 പുതിയ അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്. ചില മുൻകാല അംഗങ്ങൾ സജീവമല്ലാതാവുകയും മറ്റു ചിലരുടെ കാലാവധി കഴിയുകയോ മരിക്കുകയോ ചെയ്തതിനെത്തുടർന്ന് ബോർഡിന്റെ പുനഃസംഘടന ഏറെക്കാലമായി…

Read Full News

Anant Nag| കന്നഡ സിനിമാ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം | സിനിമാ വാർത്ത

Last Updated:Sep 16, 2026 7:03 PM IST സെപ്റ്റംബർ 22 ന് ഗുജറാത്തിലെ ഏക്താ നഗറിൽ‌ വെച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും അനന്ത് നാഗ് ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് മുതിർന്ന നടൻ അനന്ത് നാഗ് അർഹനായി. ബുധനാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് പ്രഖ്യാപനം നടത്തിയത്. “ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്രയെയും മാനിച്ച്, ദാദാസാഹേബ്…

Read Full News

Disco Shanti | ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവുമായി നടി ഡിസ്കോ ശാന്തി; ആരോഗ്യകാര്യത്തിൽ ആശങ്കയുമായി ആരാധകർ | സിനിമാ വാർത്ത

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആരാധകരും സിനിമാരംഗത്തുള്ളവരും ഡിസ്കോ ശാന്തിക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഡിസ്കോ ശാന്തിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പെട്ടെന്ന് ആരാധകരുടെ ശ്രദ്ധ നേടി. ആശുപത്രി പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് താരത്തെ കാണുന്നത്. “Back To Home” എന്ന കുറിപ്പ് ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചന നൽകുന്നതാണ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ കാരണമോ നിലവിലെ ആരോഗ്യസ്ഥിതിയോ സംബന്ധിച്ച വിശദാംശങ്ങൾ ഡിസ്കോ ശാന്തി പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല….

Read Full News

വൈവാഹിക ജീവിതത്തിന്റെ 20 വർഷങ്ങൾ; വിവാഹപ്രതിജ്ഞ പുതുക്കി സൂര്യയും ജ്യോതികയും | സിനിമാ വാർത്ത

ഒരുമിച്ചുള്ള ജീവിതയാത്രയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെച്ചത്. ‘ദി സീക്വൽ’ (The Sequel) എന്ന് വിശേഷിപ്പിച്ച ചടങ്ങ്, കുറ്റമറ്റ ദാമ്പത്യജീവിതത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് വർഷങ്ങളായി ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണെന്നും അവർ കുറിച്ചു. “ദി സീക്വൽ — ഞങ്ങളുടെ 20 വർഷത്തെ സ്നേഹവും പോരാട്ടങ്ങളും ആഘോഷിക്കുന്ന, വിവാഹപ്രതിജ്ഞകൾ പുതുക്കുന്ന ചടങ്ങ്. ഇതൊരു കുറ്റമറ്റ ദാമ്പത്യത്തിന്റെ ആഘോഷമല്ല. മറിച്ച് അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥ സ്നേഹം എന്നിവയുടെ ആഘോഷമാണ്….

Read Full News