Headlines

ചരിത്രത്തിലാദ്യം; ഹോളിവുഡ് റീമേക്ക് ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രമായി വിജയ് സേതുപതിയുടെ ‘മഹാരാജ’ | സിനിമാ വാർത്ത


Last Updated:

ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരു ഹോളിവുഡ് ഏജൻസി സ്വന്തമാക്കിയതായി നിർമാതാവ് സുധൻ സുന്ദരം സ്ഥിരീകരിച്ചു

News18
News18

വിജയ് സേതുപതി നായകനായ 2024ലെ ക്രൈം ത്രില്ലർ ചിത്രം ‘മഹാരാജ’ ഹോളിവുഡിലേക്ക്. തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു തമിഴ് സിനിമ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം ഒരു ഹോളിവുഡ് ഏജൻസി സ്വന്തമാക്കിയതായി നിർമാതാവ് സുധൻ സുന്ദരം സ്ഥിരീകരിച്ചു. ചൈനയിൽ ഉൾപ്പെടെ ചിത്രം നേടിയ മികച്ച പ്രതികരണമാണ് ഹോളിവുഡിന്റെ ശ്രദ്ധ നേടാൻ പ്രധാന കാരണമായത്.

ഹോളിവുഡ് പതിപ്പിന്റെ നിർമാണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ചൈനയിൽ ചിത്രം ബോക്‌സ് ഓഫീസിലും ഒടിടിയിലും മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് റീമേക്ക് അവകാശത്തിനായി ഹോളിവുഡ് ഏജൻസി സമീപിച്ചതെന്ന് സുധൻ സുന്ദരം പറഞ്ഞു.

ചൈനീസ് ബോക്‌സ് ഓഫീസിൽ ‘മഹാരാജ’ 91.65 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ 190 കോടി രൂപയാണ് ചിത്രം നേടിയത്. നെറ്റ്ഫ്ലിക്‌സിലൂടെയും ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചിട്ടുണ്ട്.

ഓസ്കർ ജേതാവായ നടൻ മാത്യു മക്കോനഹിയുടെ പേരും ഹോളിവുഡ് റീമേക്കിലെ നായക വേഷവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോഷണം പോയ ചവറ്റുകുട്ടയെക്കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തുന്ന ചെന്നൈയിലെ ബാർബറുടെ കഥയാണ് ‘മഹാരാജ’ പറയുന്നത്. തുടക്കത്തിൽ വിചിത്രമെന്ന് തോന്നുന്ന പരാതിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗൗരവമേറിയ സംഭവങ്ങളാണ് പിന്നീട് വെളിപ്പെടുന്നത്.

വിജയ് സേതുപതിക്കൊപ്പം അനുരാഗ് കശ്യപ്, സച്ചന നമിദാസ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം, അഭിരാമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. നായകനായി വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ‘മഹാരാജ’യ്ക്കുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *