ബെംഗളൂരുവിൽ 17 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂർ..! ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുമെന്ന് സംരംഭകൻ | Two Hours To Travel 17 Kilometers In Bengaluru; Entrepreneur Says Productivity Will Be Severely Affected
India oi-Nidhin Illikkambath Published: Wednesday, August 19, 2026, 12:38 [IST] ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ ഗതാഗതക്കുരുക്ക് ഇനി യാത്രക്കാരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് നഗരത്തിന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്ന വിഷയമായി മാറുകയാണെന്നും പറയുകയാണ് ഒരു എഐ കമ്പനി സ്ഥാപകൻ. രാവിലെ 10.15ന് ആളൊഴിഞ്ഞ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. എഐ രംഗത്തെ ഒരു സ്‌റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ അമരക്കാരനായ…