“ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. അതെന്റെ ഉള്ളിൽ തങ്ങിനിന്നു. അവസരം കിട്ടിയെങ്കിലും, സിനിമയിൽ മുഴുകിയ ഞാൻ പതിനൊന്നാം ക്ളാസിൽ കൂടുതലൊന്നും പഠിച്ചില്ല.” പഠനം ഉപേക്ഷിച്ചതിന്റെ പേരിൽ പലരും പല അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും, തൊഴിലിലൂടെ തന്റെ കഴിവ് പ്രകടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയയാളാണ് കരീന കപൂർ. പലരും ആ പേരിൽ കളിയാക്കുകയും, അവർക്ക് പറയാനുള്ളതെല്ലാം പറയുകയും ചെയ്യും. അപ്പോഴെല്ലാം ഒരു നടി എന്ന നിലയിൽ സ്വയം തെളിയിക്കാൻ ആഗ്രഹിച്ചയാളായിരുന്നു ഞാൻ. എന്റെ ഹൃദയം പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു,” കരീന പറഞ്ഞു