ഇറാന്‍ ഞെരുങ്ങും; വന്‍ ഉപരോധം പ്രഖ്യാപിച്ച് യുഎസ്, സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ‘ഡോളര്‍’ കിട്ടില്ല | Iran US Tension: US Announces Massive Sanctions Against Countries That Assist Iran, Details Inside
International oi-Ashif N Published: Tuesday, August 25, 2026, 0:19 [IST] വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഉപരോധം ശക്തമാക്കാനാണ് പുതിയ തീരുമാനം. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇത്തരം രാജ്യങ്ങളെയും കമ്പനികളെയും ഡോളര്‍ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇറാന്റെ വരുമാന മാര്‍ഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം ശക്തമാക്കിയിരിക്കുന്നത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ…