Headlines

ചായ കുടിക്കുമ്പോൾ വസ്ത്രത്തിൽ വീണ കറയായോ? ചായക്കറ മായ്ക്കാനുളള എളുപ്പ വഴികളിതാ| Stain Removal Hacks: Got a tea stain on your clothes while drinking tea? Here are some easy ways to remove tea stains.


Lifestyle

oi-Sajitha Gopie

ചായ കുടിക്കുമ്പോൾ പലപ്പോഴും സംഭവിക്കുന്ന കാര്യമാണ് വസ്ത്രത്തിൽ ചായ വീണ് കറയാകുന്നത്. ധരിച്ചിരിക്കുന്നത് വെള്ള വസ്ത്രം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. വസ്ത്രത്തിൽ പറ്റിയ ചായക്കറ മായ്ച്ച് കളയുക അത്ര എളുപ്പമുളള പരിപാടിയല്ല, പ്രത്യേകിച്ച് കറ ഉണങ്ങിപ്പോയിട്ടുണ്ടെങ്കിൽ.

എന്നാൽ ചായക്കറ കളയാൻ പറ്റില്ല എന്നുമില്ല. ചില ലളിതമായ കാര്യങ്ങളിലൂടെ തന്നെ ചായക്കറ മായ്ച്ച് കളയാൻ പറ്റും, അതിന് വില കൂടിയ കറ കളയുന്ന ഡിറ്റർജന്റുകളുടെ ആവശ്യമൊന്നും തന്നെയില്ല.

ചായ വസ്ത്രത്തിൽ വീണാൽ കഴിയുന്നത്ര വേഗത്തിൽ അത് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വസ്ത്രത്തിന് പുറകുവശത്തൂടെ തണുത്ത വെള്ളം ശക്തിയായി ഒഴിച്ച് കറ കഴുകിക്കളയുക. ചായക്കറ നീക്കം ചെയ്യാൻ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. ചൂട് കറയെ തുണിയുടെ നൂലുകളിൽ ഉറപ്പിച്ചുനിർത്താൻ മാത്രമേ സഹായിക്കൂ.

Stain

കറയുള്ള ഭാഗത്ത് അല്പം ഡിഷ് വാഷിംഗ് ലിക്വിഡോ ലിക്വിഡ് ഡിറ്റർജന്റോ നേരിട്ട് പുരട്ടുക. വിരലുകൾ ഉപയോഗിച്ച് പതുക്കെ തിരുമ്മി 10 മുതൽ 15 മിനിറ്റ് വരെ വെയ്ക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. പുതിയ കറയാണെങ്കിൽ ഈ ഘട്ടത്തിൽ തന്നെ പൂർണ്ണമായും മാറിപ്പോകും.

കറ പൂർണ്ണമായി മാറിയില്ലെങ്കിൽ ബേക്കിംഗ് സോഡ ഉപയോഗിക്കാം. അല്പം ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തിരുമ്മി കഴുകുക. ബേക്കിംഗ് സോഡ തുണിയിലെ കറയെ എളുപ്പത്തിൽ വലിത്തെടുക്കും.

വെളുത്ത വസ്ത്രങ്ങളിലെ ചായക്കറ മാറ്റാൻ വിനാഗിരിയോ ചെറുനാരങ്ങാനീരോ വളരെ ഫലപ്രദമാണ്. സമമായി വെള്ളവും വിനാഗിരിയും കലർത്തി കറയുള്ള ഭാഗത്ത് ഒഴിച്ച് 10 മിനിറ്റ് വെയ്ക്കുക. ചെറുനാരങ്ങാനീരും അല്പം ഉപ്പും ചേർത്ത് കറയിൽ പുരട്ടുന്നതും കറ എളുപ്പത്തിൽ മാറാൻ സഹായിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *