Headlines

വിജയ് പാര്‍ട്ടിയുടെ പേര് മാറ്റുമോ? ‘മോഹന്‍ലാലിനേക്കാള്‍ ആരാധകര്‍, മൂന്ന് സംസ്ഥാനങ്ങളിലേക്ക് ടിവികെ’ | Will Vijay Change The Party Name? Actor Devan Says TVK Plan To Expand To Kerala, Andhra And Telangana


Kerala

oi-Ashif N

അമ്പരപ്പിക്കുന്ന രാഷ്ട്രീയ മുന്നേറ്റം നടത്തി തമിഴ്‌നാട്ടില്‍ ഭരണം പിടിച്ച നടന്‍ വിജയ് ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ്. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും അതിവേഗം തീരുമാനങ്ങള്‍ എടുത്തും മുന്നോട്ട് പോകുന്ന വിജയ്ക്ക് രാഷ്ട്രീയ രംഗത്ത് വലിയ ശക്തി വിദ്യാര്‍ഥികളും സ്ത്രീ വോട്ടര്‍മാരുമാണ്. ദ്രാവിഡ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്താണ് വിജയുടെ വരവ്.

തമിഴ്‌നാടിന് പിന്നാലെ വിജയുടെ തമിഴക വെട്രി കഴകം കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്ന് വാര്‍ത്ത വന്നിരുന്നു. തിരുവനന്തപുരത്തും പാലക്കാടും വയനാട്ടിലും വിജയ് ആരാധകര്‍ യോഗം ചേരുകയും ചെയ്തു. കേരള മുഖ്യമന്ത്രി വിഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ഉണ്ടായിരുന്നു എങ്കിലും വിജയ് വന്നിരുന്നില്ല. ലഹരി വിരുദ്ധ പ്രചാരണത്തിന് കൊച്ചിയില്‍ മോഹന്‍ലാലും വിജയും ഒരുമിച്ച് എത്തുമെന്ന സൂചനയാണ് മന്ത്രി രമേശ് ചെന്നിത്തല നല്‍കിയത്.

vijay devan tvk plan to expand kerala

എന്നാല്‍ വിജയുടെ കേരളത്തിലേക്കുള്ള വരവ് ചരിത്ര സംഭവമാകും എന്നാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്. വിജയ്ക്ക് വലിയ ആരാധക കൂട്ടമുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ വിജയ് എത്തുമ്പോള്‍ സുരക്ഷ ശക്തമാക്കേണ്ടി വരും. അതിനിടെ, ടിവികെക്ക് കേരള ഘടകം വൈകാതെ നിലവില്‍ വരുമെന്നാണ് പുതിയ വിവരം.

നടന്‍ ദേവന്‍ നല്‍കുന്ന വിവരം അനുസരിച്ച് ടിവികെയുടെ കേരള സംസ്ഥാന ഘടകം വൈകാതെ നിലവില്‍ വരും. ബിജെപിയില്‍ നിന്ന് രാജിവെച്ച ദേവന്‍ ടിവികെയുമായി അടുക്കുകയാണ്. ടിവികെ പാര്‍ട്ടി വൃത്തങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. ടിവികെയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിച്ചു. ദേവന്‍ താല്‍പ്പര്യം അറിയിച്ചതോടെ ഈ മാസം 12ന് ശേഷം വിജയമായി ചെന്നൈയില്‍ ചര്‍ച്ച നടത്താമെന്ന് ധാരണയായിട്ടുണ്ട്.

ടിവികെയുടെ കേരളത്തിലെ നേതാവായി ദേവന്‍ വൈകാതെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. വിജയ് തന്നെ ഇക്കാര്യം തന്നെ ഏല്‍പ്പിക്കുമെന്ന പ്രത്യാശ അദ്ദേഹം ഐബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. നിലവില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് ടിവികെ പ്രവര്‍ത്തിക്കുന്നത്. വൈകാതെ കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ദേവന്‍ പറഞ്ഞു.

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ തമിഴക വെട്രി കഴകം എന്ന പേര് മാറ്റേണ്ടി വരില്ലെന്ന് ദേവന്‍ പറയുന്നു. തമിഴ് ലോകത്തെ പ്രാചീന ഭാഷയാണ്. അതുകൊണ്ട് പേര് മാറ്റേണ്ടതില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ ശക്തമായി നില്‍ക്കുമ്പോഴാണ് വിജയ് ഒറ്റയ്ക്ക് ജയിച്ച് അധികാരത്തിലെത്തിയത്. അപ്പോഴാണ് തനിക്ക് വിശ്വാസം വന്നത് എന്നും ദേവന്‍ പറഞ്ഞു.

കേരളത്തില്‍ വിജയ്ക്ക് വലിയ ആരാധകരുണ്ട്. ഫാന്‍സ് അസോസിയേഷന്‍ നേരത്തെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മോഹന്‍ലാലിനെക്കാള്‍ ആരാധകര്‍ ഇവിടെ വിജയ്ക്കുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും വിജയുടെ പടം വരുമ്പോള്‍ അവരുടെ സിനിമകള്‍ മാറ്റിവെക്കാറുണ്ട്. 200 കോടി രൂപ പ്രതിഫലം വാങ്ങിയ വിജയ് ഒറ്റയടിക്ക് അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഏതെങ്കിലും ഒരു നടന് ഇങ്ങനെ പറയാന്‍ സാധിക്കുമോ എന്നും ദേവന്‍ ചോദിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *