46 കോടി തട്ടിയെന്ന രാധയുടെ ആരോപണങ്ങളിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അംബിക | സിനിമാ വാർത്ത
Last Updated:Sep 24, 2026 8:48 AM IST രാധ തന്നെ മോഷ്‌ടാവായി ചിത്രീകരിച്ചെന്നും സൽപേരിനു കളങ്കം വരുത്തിയെന്നും അംബിക പറഞ്ഞു News18 തെന്നിന്ത്യൻ നടി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ പൂർണമായി നിഷേധിച്ച് സഹോദരിയും നടിയുമായ അംബിക. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് രാധയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അംബിക വ്യക്തമാക്കി. തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് രാധയുടെ ശ്രമമെന്നും 160-ൽ ഏറെ പവൻ സ്വർണം കൈക്കലാക്കിയെന്നും…