Headlines

എൻജിനീയറിംഗ് വിദ്യാർത്ഥിയാണോ? എഐസിടിഇയുടെ  പ്രഗതി, സാക്ഷം, സ്വാന്ത് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത


Last Updated:

എ.ഐ.സി.ടി.ഇ.യുടെ പ്രഗതി, സാക്ഷം, സ്വാന്ത് സ്കോളർഷിപ്പുകൾക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പെൺകുട്ടികൾ, ഭിന്നശേഷിക്കാർ, അനാഥർ എന്നിവർക്ക് പ്രയോജനം ലഭിക്കും.

News18
News18

എ.ഐ.സി.ടി.ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ)ടെക്നിക്കൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ (B. Tech, Polytechnic) പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പ്രധാനപ്പെട്ട മൂന്ന് സ്കോളർഷിപ്പുകളാണ് പ്രഗതി (PRAGATI), സാക്ഷം (SAKSHAM), സ്വാന്ത് (SWANATH) എന്നിവ.

ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രണ്ടാം വർഷത്തേക്ക് ലാറ്ററൽ എൻട്രി വഴി വന്നവർക്കുമാണ് ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാനാക്കുക. കഴിഞ്ഞ വർഷം ഈ സ്കോളർഷിപ്പുകളിൽ ഒന്ന് ലഭിച്ചവർക്ക് കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങളിലും വിജയിച്ചിട്ടുണ്ടെങ്കിൽ ഈ അധ്യയന വർഷത്തേക്ക് പുതുക്കാനവസരമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി,ഒക്ടോബർ 31 ആണ്.

1.പ്രഗതി സ്കോളർഷിപ്പ് (PRAGATI Scholarship)

സാങ്കേതിക വിദ്യാഭ്യാസം (Technical Education – Diploma/Degree) നേടുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ സ്കോളർഷിപ്പ്. ഒരു കുടുംബത്തിൽ നിന്ന് പെൺകുട്ടികൾക്ക് (പരമാവധി രണ്ട് പെൺകുട്ടികൾ വരെ) ഈ സഹായം ലഭിക്കും. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ട്യൂഷൻ ഫീസിലേക്കായി പ്രതിവർഷം 50,000 രൂപയും മറ്റ് അലവൻസുകളും ലഭിക്കും.

2. സാക്ഷം സ്കോളർഷിപ്പ് (SAKSHAM Scholarship)

സാങ്കേതിക വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് (Differently-abled students) വേണ്ടിയുള്ളതാണ് ഈ സ്കോളർഷിപ്പ്. അപേക്ഷകർ, കുറഞ്ഞത് 40% വൈകല്യമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രതിവർഷം 50,000 രൂപ ട്യൂഷൻ ഫീസിനും മറ്റ് പഠന ആവശ്യങ്ങൾക്കുമായി ലഭിക്കുന്നു.

3. സ്വാന്ത് സ്കോളർഷിപ്പ് (SWANATH Scholarship)

കോവിഡ് മഹാമാരിമൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ, കോവിഡ് ബാധിച്ച് മരിച്ച സായുധ സേനാംഗങ്ങളുടെ/കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ ആശ്രിതർ, അല്ലെങ്കിൽ അനാഥരായ വിദ്യാർത്ഥികൾ എന്നിവർക്കായി AICTE ഏർപ്പെടുത്തിയ സ്കോളർഷിപ്പാണിത്.

അച്ഛനോ അമ്മയോ അല്ലെങ്കിൽ രണ്ട് പേരും മരണപെടുകയോ അച്ഛനോ അമ്മക്കോ മാരകമായ അസുഖം ബാധിക്കുകയോ (കാൻസർ പോലെ ), രക്ഷിതാവിന് അപകടത്തിൽ 80% ഇൽ അധികം വൈകല്യം സംഭവിക്കുകയോ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.എല്ലാ വർഷ വിദ്യാർത്ഥികൾക്കും Swanath സ്കോളർഷിപ്പിന് ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ,എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം. പഠനച്ചെലവുകൾക്കായി പ്രതിവർഷം 50,000 രൂപ നൽകുന്നു.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

തയാറാക്കിയത്– ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *