മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ലോഞ്ചിംഗ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി; സ്വപ്‌ന പദ്ധതി വരുന്നു | Mumbai-Ahmedabad Bullet Train: Ashwini Vaishnaw Announces Launch Timeline for Bullet Trains First Section
India oi-Jithin TP Published: Sunday, July 12, 2026, 19:00 [IST] മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള സൂറത്തിനും ബിലിമോറയ്ക്കുമിടയിലുള്ള ആദ്യ പാത അടുത്ത വര്‍ഷം തുറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതിവേഗ റെയില്‍ ഇടനാഴിയുടെ ബാക്കി ഭാഗങ്ങള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മുംബൈയ്ക്കും അഹമ്മദാബാദിനുമിടയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. മികച്ച…