റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം Reliance Scholarship application now open more than five thousand UG and PG students eligible | കരിയർ വാർത്ത
Last Updated:Aug 23, 2025 3:15 PM IST ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത News18 കൊച്ചി/മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്….