Headlines

യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി അൽഹിന്ദ് തന്നെ; അറിയിച്ച് കോൺസുലേറ്റ് | Alhind To Handle Indian Passport And Visa Services In The UAE; Consulate Announces


Gulf

oi-Nidhin Illikkambath

ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, രേഖ അറ്റസ്‌റ്റേഷൻ സേവനങ്ങൾ ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന ലഭ്യമാകും. യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയായിരിക്കും ഇനി ഈ സേവനങ്ങൾ നൽകുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

പാസ്‌പോർട്ട് പുതുക്കൽ, വിസ സേവനങ്ങൾ, രേഖ അറ്റസ്‌റ്റേഷൻ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പുതിയ സേവനദാതാവിന്റെ സംവിധാനമാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ആരംഭിച്ചിരിക്കുന്ന കോൺസുലാർ സേവ ഇൻ യുഎഇ പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

uae

മുമ്പ് ഈ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (പാസ്‌പോർട്ട്, വിസ സേവനങ്ങൾ), എസ്‌ജിഐവിഎസ് ഗ്ലോബൽ സർവീസസ് (അറ്റസ്‌റ്റേഷൻ സേവനങ്ങൾ) എന്നിവയുടെ കരാറുകൾ ജൂൺ 30-ന് അവസാനിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ നടത്താനുള്ള പുതിയ കരാർ നൽകി.

എന്നാൽ പുതിയ സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് ടെൻഡർ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ജൂലൈ 15-ന് ഡൽഹി ഹൈക്കോടതി അബുദാബിയിലെ ഇന്ത്യൻ മിഷനിലെ കോൺസുലർ, പാസ്‌പോർട്ട്, വിസസേവനങ്ങളുടെ ടെൻഡർ സാങ്കേതിക വിലയിരുത്തൽ റദ്ദാക്കി. ടെൻഡർ നടപടിയിൽ സുതാര്യതയുടെ അഭാവവും യുക്തിരാഹിത്യവും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പുതിയ ടെൻഡർ നടപടികൾ ഒരു മാസത്തിനകം ആരംഭിക്കണമെന്ന് കേന്ദ്രത്തോട് നിർദേശിച്ചു.

ഈ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ജൂലൈ 21-ന് സുപ്രീം കോടതി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു. അതേസമയം, കോൺസുലർ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടക്കാല ക്രമീകരണങ്ങൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവിന്റെ ചുവടുപിടിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

നിയമനടപടികൾ തുടരുന്നതിനിടയിലും, ജൂലൈ 22 മുതൽ യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ സേവനങ്ങൾ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴി ലഭ്യമാകുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അബുദാബിയിലെ അൽ ദാന , അൽ റീം ഐലൻഡ്, മുസഫ, മദീനത് സായിദ്, ഗയാത്തി, അൽ ഐൻ എന്നിവിടങ്ങളിൽ ആറ് കേന്ദ്രങ്ങളും, ദുബായിലെ ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് എന്നിവിടങ്ങളിൽ രണ്ട് കേന്ദ്രങ്ങളും, ഷാർജയിലെ അൽ മജാസ്, റോള എന്നിവിടങ്ങളിൽ രണ്ട് കേന്ദ്രങ്ങളും പ്രവർത്തിക്കും. കൂടാതെ അജ്‌മാനിലെ അൽ ജുർഫ്, ഫുജൈറ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലും ഓരോ കേന്ദ്രങ്ങൾ വീതവും സജ്ജമാക്കുമെന്നാണ് നേരത്തെ അൽഹിന്ദ് അറിയിച്ചിരുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *