‘ഡിഗ്രിക്ക് മാത്രം ഇന്ന് വിലയില്ല; കാമ്പസുകൾ വെറുതെ തല്ലുകൂടാനുള്ള സ്ഥലമല്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമണ്ടാകണം:’ മന്ത്രി കുഞ്ഞാലിക്കുട്ടി | കരിയർ വാർത്ത
Last Updated:Oct 09, 2026 12:10 PM IST News18 കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തൊഴിൽ നേടുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ന്റെ…