‘യുപിഎ സർക്കാരിന് 10 വർഷം കൊണ്ട് 50,000 ശൗചാലയങ്ങൾ പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല’; പ്രധാനമന്ത്രി | PM Modi Says The UPA Government Could Not Build Even 50000 Toilets In 10 Years
India oi-Nidhin Illikkambath Published: Tuesday, September 8, 2026, 16:38 [IST] വഡോദര: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവർക്കെതിരായ പരിഹാസ പരാമർശം വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമർശകരെ വിശേഷിപ്പിക്കാൻ നേരത്തെ ഉപയോഗിച്ച ‘നാരാസ് ഫൂഫാ ജി’ (ദേഷ്യക്കാരനായ അമ്മാവൻ) എന്ന പ്രയോഗം ഇന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘നമോ ഫോർ വികസിത് ഭാരത്’ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം. ഏകദേശം 35,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം…