Last Updated:
ഒക്ടോബർ 8-ന് പുലർച്ചെ ഡോണ പൗളയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം
നടൻ നാനാ പടേക്കറുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരമാണ് പനജി പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഡോണ പൗളയിലെ ഓഷ്യൻ പാർക്കിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ബാംബോളിമിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ കാഷ്വാലിറ്റി വാർഡിലെത്തിച്ച അദ്ദേഹത്തിന്റെ മരണം പുലർച്ചെ 5:20-നാണ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പി.എസ്.ഐ നിതിൻ നായിക്കിന്റെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.
ഒക്ടോബർ 8-ന് പുലർച്ചെ ഡോണ പൗളയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നെഞ്ചുവേദനയെ തുടർന്ന് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സകൾ നൽകിയിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷവും ഹൃദയമിടിപ്പ് വീണ്ടെടുക്കാനായി മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കറിന്റെ നേതൃത്വത്തിൽ 45 മിനിറ്റോളം സി.പി.ആർ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് നാനാ പടേക്കർ ഗോവയിലെത്തിയിരുന്നത്. ഒക്ടോബർ 4-ന് ഡോണ പൗളയിൽ നടന്ന സാമ്രാട്ട് ക്ലബ് ഇന്റർനാഷണലിന്റെ ചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. വിശാൽ ഭരദ്വാജിന്റെ ‘ഒ റോമിയോ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സുബേദാർ, ഹൗസ്‌ഫുൾ 5, വൻവാസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
നാടകത്തിലും സിനിമയിലും സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭൗതികശരീരം പിന്നീട് പൂനെയിലെ ഡോൺജെയിലുള്ള ഫാം ഹൗസിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
