അപര്‍ണ കുറുപ്പിനെതിരെ കേസ്; ആരിഫ് ഹുസൈനെതിരെയും നടപടി, ബാസിലിനെതിരായ നടപടി തടഞ്ഞു | Case Registered Against Journalist Aparna Kurup; Home Minister Directs Action Against Arif Hussain
Kerala oi-Ashif N Published: Monday, September 7, 2026, 17:23 [IST] കൊച്ചി: മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസ്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണ് എറണാകുളം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. അപര്‍ണയുടെ മാധ്യമസ്ഥാപനമായ ബിഗ് ടിവി കൊച്ചിയില്‍ ആയതിനാലാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. ഈ മാസം മൂന്നിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എതിരെ വിദ്വേഷ പരാമര്‍ശം നടത്തി എന്നാണ് പരാതി. മതവിദ്വേഷം പരത്തി,…